ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷകള്‍ക്ക് നാളെ തുടക്കം

Published : Mar 12, 2019, 08:27 PM ISTUpdated : Mar 13, 2019, 05:40 AM IST
ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷകള്‍ക്ക് നാളെ തുടക്കം

Synopsis

 ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷകള്‍ക്ക് നാളെ തുടക്കമാവുന്നു. എസ് എസ് എല്‍ സി, ടി എച്ച് എല്‍ സി, എ എച്ച് എസ് എല്‍ സി. പരീക്ഷകളാണ് നാളെ ആരംഭിക്കുന്നത്.

തിരുവനന്തപുരം:  ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷകള്‍ക്ക് നാളെ തുടക്കമാവുന്നു. എസ് എസ് എല്‍ സി, ടി എച്ച് എല്‍ സി, എ എച്ച് എസ് എല്‍ സി. പരീക്ഷകളാണ് നാളെ ആരംഭിക്കുന്നത്. ഇത്തവണ പരീക്ഷയെഴുതുന്ന 4,35,142 കുട്ടികളില്‍  2,22,527 പേര്‍ ആണ്‍കുട്ടികളും 2,12,615 പേര്‍ പെണ്‍കുട്ടികളുമാണ്. എയ്ഡഡ് സ്കൂളുകളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷകളെഴുതുന്നത്. 

എയ്ഡഡ് സ്‌കൂളുകളില്‍നിന്ന് 2,62,125 കുട്ടികള്‍ പരീക്ഷയെഴുതുമ്പോള്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്ന് 1,42,033 കുട്ടികളാണ് പരീക്ഷയെഴുതുക. അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍നിന്ന് 30,984 കുട്ടികളും പരീക്ഷക്കെത്തും. മാര്‍ച്ച് 28-നാണ് പരീക്ഷ അവസാനിക്കുക.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; ഹർഷിനയ്ക്ക് ജോലി ഉറപ്പ് നൽകി സംസ്ഥാന സർക്കാർ, അർഹതപ്പെട്ട നഷ്ടപരിഹാരം നൽകുമെന്നും ഉറപ്പ്
കേരള സർവകലാശാല ചെങ്കോട്ട തന്നെ, എസ്‌എഫ്‌ഐക്ക് ഉജ്ജ്വല വിജയം; ശിവ എസ് ചെയർമാൻ, 37 ൽ 35 സീറ്റും എസ്എഫ്ഐക്ക്, കെഎസ്‍യുവിന് വൈസ് ചെയർമാനടക്കം 2 സീറ്റ്