എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു: 98.82 % വിജയം

By Web TeamFirst Published Jun 30, 2020, 1:52 PM IST
Highlights

'സഫലം 2020 ' എന്ന മൊബൈല്‍ ആപ് വഴിയും എസ്.എസ്.എല്‍.സി ഫലമറിയാന്‍ കൈറ്റ് സംവിധാനം ഒരുക്കിയിട്ടുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി ഫലം തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. 98.82 ആണ് വിജയ ശതമാനം. മുൻ വർഷം 98.11 ആയിരുന്നു വിജയ ശതമാനം. 41906 പേർക്ക് എല്ലാറ്റിലും എ പ്ലസ് ലഭിച്ചു. വിജയ ശതമാനം ഏറ്റവും കൂടുതൽ പത്തനംതിട്ടയിലും കുറവ് വയനാട്ടിലുമാണ്. 

ഇത് വരെ ഉയർന്ന ശതമാനം 2015 ഇൽ കിട്ടിയ 98.57 ശതമാനമാണ്. കൊവിഡ് കാലത്ത് എസ്എസ്എൽസിക്ക് ഇത്തവണ റെക്കോര്‍ഡ് വിജയശതമാനമാണ് കിട്ടിയത്. നൂറു ശതമാനം വിജയം നേടിയത്  1837 സ്കൂളുകളാണ്.സർക്കാർ സ്കൂളുകൾ 637 എണ്ണമാണ്. 796 എയ്ഡഡ് സ്കൂളുകളും  404 അൺഎയ്ഡഡ് സ്കൂളുകളും ഇക്കൂട്ടത്തിൽ പെടുന്നു. ജൂലൈ രണ്ട് മുതൽ പുനർ മൂല്യ നിർണ്ണയത്തിന് അപേക്ഷിക്കാം. സേ പരീക്ഷാ തിയതി പിന്നീട് പ്രഖ്യാപിക്കും. 

www.prd.kerala.gov.inresult.kerala.gov.inexamresults.kerala.gov.inhttp://keralapareekshabhavan.inhttps://sslcexam.kerala.gov.in  www.results.kite.kerala.gov.inhttp://results.kerala.nic.inwww.sietkerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും.എസ്.എസ്.എൽ.സി(എച്ച്.ഐ)റിസൾട്ട്  http://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി(എച്ച്.ഐ) റിസൾട്ട് http://thslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി റിസൾട്ട്  http://thslcexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി റിസൾട്ട്  http://ahslcexam.kerala.gov.in ലും ലഭിക്കും. ഇതിനുപുറമേ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ *പി.ആർ.ഡി ലൈവ്* ആപ്പിലൂടെയും കൈറ്റ് വിക്‌ടേഴ്‌സിന്റെ *സഫലം 2020* ആപ്പിലൂടെയും ഫലം അറിയാം.

ഇതോടൊപ്പം തന്നെ ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എ.എച്ച്.എസ്.എൽ.സി എന്നീ പരീക്ഷകളുടെ ഫലവും അറിയാം.

വ്യക്തിഗത റിസള്‍ട്ടിനു പുറമെ സ്കൂള്‍ - വിദ്യാഭ്യാസ ജില്ല - റവന്യൂജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോര്‍ട്ടുകള്‍, ഗ്രാഫിക്‌സുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂര്‍ണ്ണമായ വിശകലനം പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും 'റിസള്‍ട്ട് അനാലിസിസ്' എന്ന ലിങ്ക് വഴി ലോഗിന്‍ ചെയ്യാതെ തന്നെ ലഭിക്കും. 

click me!