എസ്എസ്എൽസി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, പരീക്ഷയെഴുതിയത് 1066 വിദ്യാർത്ഥികൾ

Published : Jun 20, 2024, 06:21 PM IST
എസ്എസ്എൽസി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, പരീക്ഷയെഴുതിയത് 1066 വിദ്യാർത്ഥികൾ

Synopsis

എസ്.എസ്.എൽ.സി സേ പരീക്ഷയുടെ വിജയ ശതമാനം 98.97 ഉം  ടി.എച്ച്.എസ്.എൽ.സി സേ പരീക്ഷയുടെ വിജയശതമാനം 100 ഉം ആണ്. 

തിരുവനന്തപുരം: 2024 വർഷത്തെ എസ്.എസ്.എൽ.സി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എസ്. എസ്.എൽ.സി സേ പരീക്ഷ എഴുതിയ 1066 വിദ്യാർത്ഥികളുടെയും ടി.എച്ച്.എസ്.എൽ.സി സേ പരീക്ഷ എഴുതിയ 4 വിദ്യാർത്ഥികളുടെയും പരീക്ഷാഫലം ആണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. എസ്.എസ്.എൽ.സി സേ പരീക്ഷയുടെ വിജയ ശതമാനം 98.97 ഉം  ടി.എച്ച്.എസ്.എൽ.സി സേ പരീക്ഷയുടെ വിജയശതമാനം 100 ഉം ആണ്. 

സേ പരീക്ഷയുടെ റിസൾട്ട് കൂടി പരിഗണിയ്ക്കുമ്പോൾ 99.96 ആണ് ഈ വർഷത്തെ വിജയശതമാനം. ആകെ പരീക്ഷ എഴുതിയ 427153 വിദ്യാർത്ഥികളിൽ 426725 പേർ ഉന്നതപഠനത്തിന് അർഹത നേടിയിട്ടുണ്ട്. പരീക്ഷാ റിസൾട്ട് പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ (https://sslcexam.kerala.gov.in) ലഭ്യമാണ്.

Read More : ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ബൈക്കിൽ കാറിടിച്ചു, ആലപ്പുഴയിൽ യുവാവിന് ദാരുണാന്ത്യം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിദ്യാർത്ഥികളെ പുറത്തിറക്കി വന്ദേമാതരം സെമിനാർ നടത്തി, കാസർകോട് കേന്ദ്ര സർവകലാശാലയിലെ വിസിക്കെതിരെ എസ്എഫ്ഐ
സിസിടിവി ഇല്ലാത്ത ഗ്രാമത്തിൽ നിന്ന് ഹെൽമറ്റ് വച്ച 2 പേരെ തേടി തുടങ്ങിയ അന്വേഷണം; ചെന്നെത്തിയത് കർണാടകയിൽ; സ്വർണക്കവർച്ച കേസിൽ പ്രതികൾ പിടിയിൽ