ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ അനന്തുവിന്‍റെ ബൈക്കിൽ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു.
ആലപ്പുഴ: ആലപ്പുഴ കൈതവന ജംഗ്ഷനിൽ കാർ ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വണ്ടാനം കിഴക്ക് ചാലടിയിൽ കടക്കാരംകുന്ന് വീട്ടിൽ അനന്തു (കിച്ചു-26) ആണ് മരിച്ചത്. മെഡിക്കൽ റെപ്രസന്റേറ്റീവായി ജോലി നോക്കുകയായിരുന്നു അനന്തു.
കഴിഞ്ഞ ദിവസം രാത്രി 10.30 ഓടെ ആയിരുന്നു അപകടം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ അനന്തുവിന്‍റെ ബൈക്കിൽ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.
Read More : പൊലീസുകാർക്കിടയിലെ ആത്മഹത്യ: അനാവശ്യ നിർദ്ദേശങ്ങൾ നൽകി ജോലിഭാരം കൂട്ടരുത്, മേലധികാരികളോട് എഡിജിപി
