പള്ളിയില്‍ പ്രവേശിക്കാന്‍ ഓർത്തഡോക്‌സ് വിഭാഗമെത്തി; ഓടയ്ക്കാലി സെന്റ് മേരീസ് പള്ളിയിൽ സംഘർഷം

Published : Dec 07, 2019, 11:43 AM ISTUpdated : Dec 07, 2019, 03:06 PM IST
പള്ളിയില്‍ പ്രവേശിക്കാന്‍  ഓർത്തഡോക്‌സ് വിഭാഗമെത്തി; ഓടയ്ക്കാലി സെന്റ് മേരീസ് പള്ളിയിൽ സംഘർഷം

Synopsis

ജില്ലാ കോടതി വിധിയെ തുടർന്ന് ഓർത്തഡോക്‌സ് വിഭാഗം പള്ളിയില്‍ പ്രവേശിക്കാന്‍ എത്തുകയായിരുന്നു. 

കൊച്ചി: ഓടയ്ക്കാലി സെന്റ് മേരീസ് പള്ളിയിൽ സംഘർഷം. ജില്ലാ കോടതി വിധിയെ തുടർന്ന് ഓർത്തഡോക്‌സ് വിഭാഗം പള്ളിയില്‍ പ്രവേശിക്കാനെത്തിയതിനെത്തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. പള്ളിയിൽ പ്രവേശിക്കാനെത്തിയ ഓർത്തഡോക്‌സ് വിഭാഗത്തെ ഗേറ്റിന് മുന്നിൽ പൊലീസ് തടഞ്ഞു. പൊലീസ് സംരക്ഷണം നല്‍കാന്‍ കോടതി ഉത്തരവ് ഇല്ലാത്തതിനാല്‍ ഇടപെടാന്‍ കഴിയില്ലെന്ന നിലപാടിലാണ് പൊലീസ്.
 
പള്ളിയുടെ ഗേറ്റ് പൂട്ടിയ യാക്കോബായ വിഭാഗം പള്ളിക്കകത്ത് തമ്പടിച്ചിരിക്കുകയാണ്. അതിനിടെ മതിൽ ചാടി പളളിയിൽ കടക്കാൻ ശ്രമിച്ച ഓർത്തഡോക്സ് വിശ്വാസിയെ പൊലീസ് ബലമായി പിടിച്ചിറക്കി. ഗേറ്റിന് മുന്നിൽ പന്തൽ കെട്ടാനുള്ള ഓർത്തഡോക്സ് വിഭാഗത്തിന്റെ ശ്രമം പൊലീസ് തടഞ്ഞു. പള്ളി ഓർത്തഡോക്സ് വിഭാഗത്തിന് വിട്ടുകൊടുത്ത് ഇന്നലെയാണ് ജില്ലാ കോടതി ഉത്തരവ് വന്നത്. വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് ഓര്‍ത്തഡോക്സ് വിഭാഗമെത്തിയത്.
 

PREV
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് ഇന്ന് 7 ജില്ലകളിൽ അവധി, സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമടക്കും ബാധകം
ഇന്ന് വിധിയെഴുതും: തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടത്തിൽ ഏഴ് ജില്ലകൾ, ആവേശത്തിൽ മുന്നണികൾ