പാലക്കാട്ട് നഗരത്തിൽ ഹോട്ടലുകളിൽ റെയ്ഡ്, നാല് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു, നോട്ടീസ് നൽകി

By Web TeamFirst Published Jan 9, 2023, 3:46 PM IST
Highlights

ഹോട്ടലുകൾക്ക് നോട്ടീസ് നൽകി സീൽ ചെയ്തു. 

പാലക്കാട് : പാലക്കാട്ട് ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി. ഭക്ഷ്യ വിഷബാധയേറ്റുള്ള മരണം സ്ഥിരീകരിച്ചതിന് പിന്നാലെ നാടൊട്ടുക്കും പരിശോധനകൾ തുടരുന്നതിനിടെയാണ് 
പാലക്കാട് നഗരത്തിലെ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടിയത്. ഹോട്ടലുകൾക്ക് നോട്ടീസ് നൽകി സീൽ ചെയ്തു. 

കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സായിരുന്ന രശ്മി രാജ് അൽഫാമിൽ നിന്നും ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച സംഭവത്തിന് പിന്നാലെയാണ് സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനകൾ നടന്നത്. പലയിടത്ത് നിന്നും പഴകിയ ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം പിടിച്ചു. ചില ഹോട്ടലുകൾക്ക് നോട്ടീസ് നൽകുകയും ചിലത് അടച്ച് സീൽ ചെയ്യുകയുമുണ്ടായി. പരിശോധനകളിപ്പോഴും തുടരുകയാണ്. 

അതേ സമയം, കൊച്ചി ചെല്ലാനത്തു ഭക്ഷ്യ സുരക്ഷ  വകുപ്പിന്റെ പരിശോധനയിൽ സുരക്ഷിതമല്ലാത്ത രീതിയിൽ പ്രവർത്തിച്ച രണ്ടു ഹോട്ടലുകൾ അടച്ചു പൂട്ടി. ഒരു ഹോട്ടലിന് നോട്ടീസ് നൽകി. റോസ് ബേക്കർസ്, ബേസിൽ ഫുഡ്സ് എന്നീ സ്ഥാപനങ്ങളാണ് പൂട്ടിയത്. അന്ന ബേക്കർസിനാണ് നോട്ടീസ് നൽകിയത്. സ്ഥാപനങ്ങൾ  പ്രവർത്തിച്ചത് വൃത്തി ഹീനമായ  സാഹചര്യത്തിലാണെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് പരിശോധനയിൽ കണ്ടെത്തി. ഹോട്ടലുകളിൽ നിന്നും പഴകിയ മാംസവും പിടിച്ചെടുത്തു. 

മരണക്കുരുക്കായി കേബിൾ, കൊച്ചിയിൽ വീണ്ടും കേബിൾ കുരുങ്ങി അപകടം, ബൈക്ക് യാത്രക്കാരന് പരിക്ക്

രശ്മി രാജിന്റെ മരണത്തിന് കാരണം ഭക്ഷ്യവിഷബാധ, രാസപരിശോധനഫലത്തിൽ സ്ഥിരീകരിച്ചു

കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സായിരുന്ന രശ്മി രാജിന്റെ മരണത്തിന് കാരണം ഭക്ഷ്യവിഷബാധയെന്ന് രാസപരിശോധനഫലത്തിൽ സ്ഥിരീകരിച്ചു. ഫോറൻസിക് റിപ്പോർട്ട് അന്വേഷണ സംഘത്തിന് ഉടൻ കൈമാറും. കോട്ടയം സംക്രാന്തിയിലെ പാർക്ക് ഹോട്ടലിൽ നിന്ന് അൽഫാം കഴിച്ചതിന് പിന്നാലെ ശരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന രശ്മി കഴിഞ്ഞ തിങ്കളാഴ്ചയാണ് മരിച്ചത്. ഹോട്ടലിലെ മുഖ്യപാചകക്കാരനായിരുന്ന മലപ്പുറം സ്വദേശി മുഹമ്മദ് സിറാജുദ്ദീൻ ഇന്നലെ പൊലീസിന്‍റെ പിടിയിലായിരുന്നു. നരഹത്യ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയ സിറാജുദ്ദീൻ നിലവിൽ രണ്ടാഴ്ചത്തെ റിമാൻഡിലാണ്. കേസിൽ മൂന്ന് ഹോട്ടൽ ഉടകളെയും പൊലീസ് പ്രതിചേർത്തിട്ടുണ്ട്. 

കോട്ടയത്തെ യുവതിയുടെ മരണം ഭക്ഷ്യവിഷബാധ മൂലമെന്ന് സ്ഥിരീകരിച്ചു: ഹോട്ടലുടമകളെ കേസിൽ പ്രതി ചേര്‍ത്തു

 

click me!