
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ഉദുമ എംഎൽഎ ഭീഷണിപ്പെടുത്തിയെന്ന പരാതി ലഭിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വി ഭാസ്കരൻ. സംഭവത്തിൽ റിപ്പോർട്ട് തേടുമെന്നും അതിന് ശേഷം അനന്തര നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉദുമ എംഎൽഎ കെ കുഞ്ഞിരാമനെതിരെ കേരള കാർഷിക സർവ്വകലാശാലയിലെ പ്രൊഫസർ കെഎം ശ്രീകുമാറാണ് ആരോപണം ഉന്നയിച്ചത്. കെ കുഞ്ഞിരാമൻ കാലുവെട്ടുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.
കള്ളവോട്ട് തടഞ്ഞത് ചോദ്യം ചെയ്തതിനാണ് സിപിഎം എംഎൽഎയുടെ ഭീഷണിയെന്നാണ് പറയുന്നത്. തെരഞ്ഞെടുപ്പ് ദിവസം ഉച്ചമുതൽ ബൂത്തിൽ നിരന്തരം കള്ളവോട്ട് നടന്നിരുന്നു. ഉദ്യോഗസ്ഥർ നോക്കിനിൽക്കെയാണ് ഇത് നടന്നത്. ജില്ലാ കളക്ടറെ വിവരം അറിയിച്ചിട്ടും നടപടി ഉണ്ടായില്ല. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ടെന്നും ഇതിന്റെ തെളിവുകൾ വീഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ടെന്നും പ്രിസൈഡിംഗ് ഓഫീസർ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് ഉദ്യോഗസ്ഥൻ അനുഭവം പങ്കുവച്ചത്. കാസർകോട് ബേക്കൽ കോട്ടക്കുടത്ത് ആലക്കോട് ആയിരുന്നു ബൂത്ത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam