'കസ്റ്റംസ് ചട്ടലംഘനം നടത്തി'; നിയമസഭയില്‍ അവകാശലംഘന നോട്ടീസ് നല്‍കി രാജു എബ്രഹാം

Published : Jan 08, 2021, 10:44 PM ISTUpdated : Jan 08, 2021, 10:47 PM IST
'കസ്റ്റംസ് ചട്ടലംഘനം നടത്തി'; നിയമസഭയില്‍ അവകാശലംഘന നോട്ടീസ് നല്‍കി രാജു എബ്രഹാം

Synopsis

ഒരാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്ന ഉടനെ അയാളെ കുറ്റവാളിയായി കാണുന്നത് ശരിയല്ലെന്നും അത് ചട്ടങ്ങളുടെ ലംഘനമാണ് എന്നും കാണിച്ചുകൊണ്ടാണ് രാജു എബ്രഹാമിന്‍റെ നോട്ടീസ്. 

തിരുവനന്തപുരം: കസ്റ്റംസിനെതിരെ നിയമസഭാസെക്രട്ടറിക്ക് അവകാശ ലംഘന നോട്ടീസ് നൽകി രാജു എബ്രഹാം എംഎൽഎ. ഇന്നലെ സ്പീക്കറുടെ അസിസ്റ്റൻറ് പ്രവൈറ്റ് സെക്രട്ടറി കെ അയ്യപ്പന്‍റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് നിയമസഭാ സെക്രട്ടറിക്ക് നൽകിയ മറുപടിയാണ് നോട്ടീസിന് ആധാരം. നിയമസഭാ ചട്ടം 165 കുറ്റവാളികളെ സംരക്ഷിക്കാൻ ഉള്ളതല്ല എന്നായിരുന്നു ഈ നോട്ടീസിൽ ഉണ്ടായിരുന്നത്.

ഒരാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്ന ഉടനെ അയാളെ കുറ്റവാളിയായി കാണുന്നത് ശരിയല്ലെന്നും അത് ചട്ടങ്ങളുടെ ലംഘനമാണ് എന്നും കാണിച്ചുകൊണ്ടാണ് രാജു എബ്രഹാമിന്‍റെ നോട്ടീസ്. നിയമസഭാ സെക്രട്ടറിക്ക് കിട്ടിയ നോട്ടീസ് നിയമസഭാ എത്തിക്സ് ആൻഡ് പ്രിവിലേജ് കമ്മിറ്റിക്ക് കൈമാറാൻ ആണ് സാധ്യത. നേരത്തെ ലൈഫ് പദ്ധതിയിലെ അന്വേഷണവുമായി ബന്ധപ്പെട്ട് ഫയലുകൾ ആവശ്യപ്പെട്ടപ്പോൾ ഇഡിക്കെതിരെ ജെയിംസ് മാത്യു എംഎൽഎയും അവകാശ ലംഘന നോട്ടീസ് നൽകിയിരുന്നു.
 

PREV
click me!

Recommended Stories

പട്ടാമ്പിയിൽ നിന്ന് കാണാതായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി
'റിയൽ കേരള സ്റ്റോറി': മുത്തപ്പൻ മടപ്പുരയിൽ അയ്യപ്പൻ പാട്ടിന് ദഫ് മുട്ട്; അൽ ബദ്‍രിയ ദഫ് മുട്ട് സംഘം ചുവടുവെച്ചത് കണ്ണൂരിലെ ക്ഷേത്രത്തിൽ