നെല്ല് സംഭരണം: മുഴുവന്‍ തുക വിതരണവും ഈ ആഴ്ച പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍

Published : Sep 06, 2023, 08:13 AM IST
നെല്ല് സംഭരണം: മുഴുവന്‍ തുക വിതരണവും ഈ ആഴ്ച പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍

Synopsis

എസ്.ബി.ഐ, കാനറാ ബാങ്ക് എന്നിവയില്‍ നിന്നും പി.ആര്‍.എസ് വായ്പയായിട്ടാണ് തുക വിതരണം ചെയ്യുന്നതെന്ന് സര്‍ക്കാര്‍.

തിരുവനന്തപുരം: 2022-23 കാലത്ത് കര്‍ഷകരില്‍ നിന്ന് സംഭരിച്ച 7,31,184 ടണ്‍ നെല്ലിന്റെ വിലയായ 2070.71 കോടി രൂപയില്‍ നല്‍കാന്‍ ബാക്കിയുണ്ടായിരുന്ന 260.23 കോടി രൂപയുടെ വിതരണം അന്തിമഘട്ടത്തിലേക്കെന്ന് സര്‍ക്കാര്‍. എസ്.ബി.ഐ, കാനറാ ബാങ്ക് എന്നിവയില്‍ നിന്നും പി.ആര്‍.എസ് വായ്പയായിട്ടാണ് തുക വിതരണം ചെയ്യുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു.  

'2070.71 കോടി രൂപയില്‍ 1810.48 കോടി രൂപ ഓണത്തിന് മുന്‍പ് തന്നെ കൊടുത്തു തീര്‍ത്തിരുന്നു. 50,000 രൂപ വരെ നല്‍കാനുള്ള കര്‍ഷകര്‍ക്ക് തുക പൂര്‍ണമായും ശേഷിച്ചവര്‍ക്ക് നല്‍കാനുള്ള തുകയുടെ 28 ശതമാനവും നല്‍കി കഴിഞ്ഞതാണ്. അവശേഷിച്ച തുകയാണ് ഇപ്പോള്‍ വായ്പയായി വിതരണം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച എസ്.ബി.ഐ 1884 കര്‍ഷകര്‍ക്കായി 20.61 കോടി രൂപയും ഇതുവരെ ആകെ 4717 കര്‍ഷകര്‍ക്കായി 34.79 കോടി രൂപയും വിതരണം ചെയ്തു. കാനറാ ബാങ്ക് തിങ്കളാഴ്ച 982 കര്‍ഷകര്‍ക്കായി 11 കോടി രൂപയും ഇതുവരെ ആകെ 8167 കര്‍ഷകര്‍ക്കായി 68.32 കോടി രൂപയും വിതരണം ചെയ്തു.' മുഴുവന്‍ തുക വിതരണവും ഈ ആഴ്ചയോടെ പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. 

നെല്ല് സംഭരണ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പഴിചാരി വിശദീകരണവുമായി എത്തിയ മന്ത്രിമാരെ തള്ളി കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷ് കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. കുടിശിക വിതരണത്തില്‍ കേന്ദ്രത്തിന്റെ ഭാഗത്ത് വീഴ്ചയില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. കേരളം കണക്കുകള്‍ നല്‍കാത്തത് ആണ് കുടിശികക്ക് കാരണമെന്നും, കേരളത്തിന്റെ വാദങ്ങള്‍ വെറും പൊള്ളയെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞിരുന്നു.

വാക്കുകള്‍ വളച്ചൊടിച്ചു, വംശഹത്യക്കുള്ള ആഹ്വാനമായി ദുരുപയോ​ഗം ചെയ്യുന്നു: ഉദയനിധിയെ പിന്തുണച്ച് പാ രഞ്ജിത്ത്

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം.. 

PREV
Read more Articles on
click me!

Recommended Stories

രാഷ്‌ട്രീയാവേശം അലതല്ലിയ തദ്ദേശ തെരഞ്ഞെടുപ്പിൽ തലസ്ഥാനമടക്കം 7 ജില്ലകളിൽ ഇന്ന് നിശബ്ദ പ്രചാരണം, 36630 സ്ഥാനാർഥികൾ ജനവിധി തേടുന്നു; നാളെ വിധിയെഴുത്ത്
നാളിതുവരെയുള്ള ദിലീപിന്‍റെ നിലപാട് തള്ളി പൾസർ സുനി, നടിയെ ആക്രമിച്ച കേസിൽ അതിനിർണായക വിധി അറിയാൻ മണിക്കൂറുകൾ മാത്രം; ഉറ്റുനോക്കി രാജ്യം