പെൺ സമരങ്ങൾ ഫലം കണ്ടു; കോളേജ് വിദ്യാർത്ഥിനികളുടെ ഹോസ്റ്റൽ സമയം 9.30 വരെയാക്കി സർക്കാർ ഉത്തരവ്

Published : Apr 11, 2019, 03:44 PM ISTUpdated : Apr 11, 2019, 03:49 PM IST
പെൺ സമരങ്ങൾ ഫലം കണ്ടു;  കോളേജ് വിദ്യാർത്ഥിനികളുടെ ഹോസ്റ്റൽ സമയം 9.30 വരെയാക്കി സർക്കാർ ഉത്തരവ്

Synopsis

പെൺകുട്ടികൾക്ക് ഹോസ്റ്റലിൽ കയറാനുള്ള സമയം നീട്ടണമെന്നാവശ്യപ്പെട്ട് വിവിധ കോളജുകളിൽ വിദ്യാർത്ഥിനികളും സംസ്ഥാനത്തുടനീളം  സമരം ചെയ്തിരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ നിയന്ത്രണത്തിലും സർവ്വകലശാലകൾക്ക് കീഴിലുമുള്ള വനിതാ ഹോസ്റ്റലുകളിലെ വിദ്യാർത്ഥിനികൾക്കുള്ള പ്രവേശന സമയം രാത്രി 9.30 വരെ നീട്ടിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി.

വഴുതയ്ക്കാട് വനിതാ ഹോസ്റ്റലിലെ വിദ്യാർത്ഥിനികളുടെയും തൃശൂരിലെ സ‍ർക്കാർ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിനികളുടെയും അപേക്ഷകൾ പരിഗണിച്ചാണ് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്.

പെൺകുട്ടികൾക്ക് ഹോസ്റ്റലിൽ കയറാനുള്ള സമയം നീട്ടണമെന്നാവശ്യപ്പെട്ട് വിവിധ കോളജുകളിൽ വിദ്യാർത്ഥിനികളും സംസ്ഥാനത്തുടനീളം  സമരം ചെയ്തിരുന്നു.

തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളജിലെ വിദ്യാർത്ഥിനികളുടെ സമരത്തെ തുടർന്ന് കോളേജിലെ ഹോസ്റ്റൽ സമയം 9.30 വരെ നീട്ടുകയും ചെയ്തിരുന്നു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിജെപി പ്രവർത്തകരായ ദമ്പതികളെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി
'ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി': നടിയെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മി