വെയ്റ്റിംഗ് ലിസ്റ്റ്റ്റിൽ ഉൾപ്പെട്ട, ക്രമനമ്പർ 3401 വരെയുള്ളവർ തെരഞ്ഞെടുക്കപ്പെട്ടതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി

Published : Apr 14, 2025, 09:05 PM IST
വെയ്റ്റിംഗ് ലിസ്റ്റ്റ്റിൽ ഉൾപ്പെട്ട, ക്രമനമ്പർ 3401 വരെയുള്ളവർ തെരഞ്ഞെടുക്കപ്പെട്ടതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി

Synopsis

തീർത്ഥാടകർ അവരുടെ കവർ നമ്പർ ഉപയോഗിച്ച് ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റ് പരിശോധിച്ചാൽ അടക്കേണ്ട തുക സംബന്ധിച്ച വിവരങ്ങൾ ലഭിക്കുതാണ്.

കോഴിക്കോട്: 2025 വർഷത്തെ ഹജ്ജ് കർമ്മത്തിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് നറുക്കെടുപ്പിലൂടെ വെയ്റ്റിംഗ് ലിസ്റ്റ്റ്റിൽ ഉൾപ്പെട്ട, അണ്ടർടേക്കിംഗ് സമർപ്പിച്ചവരിൽ വെയ്റ്റിംഗ് ലിസ്റ്റ് ക്രമ നമ്പർ  3401 വരെയുള്ള അപേക്ഷകർക്ക് കൂടി ഹജ്ജിന് അവസരം ലഭിച്ചു. പുതുതായി വെയ്റ്റിംഗ് ലിസ്റ്റിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർ 2025 ഏപ്രിൽ 15-നകം അതാത് അപേക്ഷകരുടെ എംബാർക്കേഷൻ അടിസ്ഥാനത്തിലുള്ള മൊത്തം തുക അടവാക്കണം.

തീർത്ഥാടകർ അവരുടെ കവർ നമ്പർ ഉപയോഗിച്ച് ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റ് പരിശോധിച്ചാൽ അടക്കേണ്ട തുക സംബന്ധിച്ച വിവരങ്ങൾ ലഭിക്കുതാണ്. ഓരോ കവർ നമ്പറിനും പ്രത്യേകം ലഭിക്കുന്ന ബാങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പേ-ഇൻ സ്ലിപ്പ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ, ഓൺലൈൻ ആയോ പണമടക്കാവുന്നതാണ്. 

പുതുതായി തെരഞ്ഞെടുക്കപ്പെട്ടവർ ഹജ്ജ് അപേക്ഷാ ഫോമും അനുബന്ധ രേഖകളും (അപേക്ഷയിൽ അപേക്ഷകനും, നോമിനിയും ഒപ്പിടണം), ഒറിജിനൽ പാസ്‌പോർട്ട്, പണമടച്ച പേ-ഇൻ സ്ലിപ്പ്,  നിശ്ചിത മാതൃകയിലുള്ള ഫോട്ടോ പതിച്ച മെഡിക്കൽ സ്‌ക്രീനിംഗ് & ഫിറ്റ്നസ് സർട്ടിഫിക്കറ്റ് (സർട്ടിഫിക്കറ്റ് ഗവമെന്റ് അലോപ്പതി ഡോക്ടർ പരിശോധിച്ചതാകണം) 2025 ഏപ്രിൽ 16-നകം സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. വിവരങ്ങൾക്ക് സർക്കുലർ നമ്പർ 41-കാണുക. കൂടുതൽ വിവരങ്ങൾക്കായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസ്സുമായോ, സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ജില്ലാ ട്രൈനിംഗ് ഓർഗനൈസർമാരുമായോ, മണ്ഡലം ട്രൈനിംഗ് ഓർഗനൈസർമാരുമായോ ബന്ധപ്പെടാവുന്നതാണ്. 

'30 ദിവസത്തിൽ കൂടുതലായോ ഇവിടെ, ഇനി ഇതിവിടെ നടക്കില്ല, ഉടൻ നാടുവിട്ടോളൂ' കർശന മുന്നറിയിപ്പുമായി ട്രംപ് ഭരണകൂടം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ സിപിഎം പ്രവര്‍ത്തകര്‍ വീട്ടിൽ കയറി ആക്രമിച്ചു, 11 മാസം പ്രായമുള്ള കുഞ്ഞിനടക്കം പരിക്ക്
പാലക്കാടും തൃശൂരിലും കള്ളവോട്ട് ആരോപണം, കണ്ണൂരിൽ സംഘര്‍ഷം; ഒരാള്‍ രണ്ട് വോട്ട് ചെയ്തുവെന്ന പരാതിൽ ചെന്ത്രാപ്പിന്നിയിൽ വോട്ടെടുപ്പ് തടസപ്പെട്ടു,