വന്യജീവി ആക്രമണത്തിന് ശാസ്ത്രീയ പരിഹാരം തേടി കേരളം, തിരുവമ്പാടിയിൽ സംസ്ഥാനതല കോൺക്ലേവ്; മന്ത്രിമാരും ജനപ്രതിനിധികളും വിദഗ്ധരും കർഷകരും പങ്കെടുക്കും

Published : Sep 29, 2026, 07:22 AM IST
priyanka shibu

Synopsis

വന്യജീവി ആക്രമണങ്ങൾക്ക് ശാസ്ത്രീയ പരിഹാരം കാണുന്നതിനായി തിരുവമ്പാടിയിൽ സംസ്ഥാനതല കോൺക്ലേവ് സംഘടിപ്പിക്കുന്നു. എ ഐ സാങ്കേതികവിദ്യ, പുതിയ ഫെൻസിംഗ് രീതികൾ തുടങ്ങിയവ ജനപ്രതിനിധികളും വിദഗ്ധരും കർഷകരും ചർച്ച ചെയ്യും

കോഴിക്കോട്: വന്യജീവി ആക്രമണങ്ങള്‍ക്ക് ശാസ്ത്രീയവും പ്രായോഗികവുമായ പരിഹാരങ്ങള്‍ തേടി കര്‍ഷകരും വിദഗ്ധരും ജനപ്രതിനിധികളും പങ്കെടുക്കുന്ന സംസ്ഥാനതല കോൺക്ലേവ് ഇന്ന് തിരുവമ്പാടിയിൽ നടക്കും. രാവിലെ 10 മണി മുതൽ 5 വരെയാണ് വനം - കൃഷി വകുപ്പുകളുടെ നേതൃത്വത്തിൽ പരിപാടി നടക്കുക. മന്ത്രിമാരായ ഷിബു ബേബി ജോൺ, ടി സിദ്ദിഖ്, എം പിമാരായ പ്രിയങ്ക ഗാന്ധി, ഷാഫി പറമ്പിൽ, എം കെ രാഘവൻ തുടങ്ങിയ ജനപ്രതിനിധികളും വകുപ്പ് ഉദ്യോഗസ്ഥരും വിദഗ്ധരും കർഷകരും കോൺക്ലേവിൽ പങ്കെടുക്കും. വന്യജീവി ആക്രമണം തടയുന്നതിനും സംഘര്‍ഷ സാധ്യത കുറയ്ക്കുന്നതിനുമുള്ള വിവിധ ശാസ്ത്രീയ - സാങ്കേതിക പരിഹാരങ്ങള്‍ കോണ്‍ക്ലേവില്‍ ചര്‍ച്ച ചെയ്യും. മികച്ച ആശയങ്ങൾ പൈലറ്റ് പദ്ധതി അടിസ്ഥാനത്തിൽ സംസ്ഥാനത്ത് നടപ്പിലാക്കും. എ ഐ സാങ്കേതികവിദ്യ, പുതിയ ഫെൻസിംഗ് രീതികൾ, വിള ഇൻഷുറൻസിൽ വരുത്തേണ്ട കാലോചിതമായ പരിഷ്കാരങ്ങൾ തുടങ്ങിയവയും ചർച്ചയാകും.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സതീശൻ സർക്കാരിന്റെ ആദ്യ രാഷ്ട്രീയ ബലപരീക്ഷണം, 38 തദ്ദേശ വാർഡുകളിലെ ഫലം ഇന്നറിയാം; യുഡിഎഫിനും എൽഡിഎഫിനും നിർണായകം
വന്യജീവി ആക്രമണത്തിന് ശാസ്ത്രീയ പരിഹാരം തേടി കേരളം, തിരുവമ്പാടിയിൽ സംസ്ഥാനതല കോൺക്ലേവ്; മന്ത്രിമാരും ജനപ്രതിനിധികളും വിദഗ്ധരും കർഷകരും പങ്കെടുക്കും