
കൊല്ലം: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പോരാട്ടം കടുക്കുന്നു. സ്കൂള്‍ കലോത്സവത്തിന്‍റെ ആദ്യദിനം പൂര്‍ത്തിയായപ്പോള്‍ ആവേശകരമായ പോരാട്ടമാണ് നടക്കുന്നത്. ആദ്യ ദിവസത്തെ മൽസരങ്ങൾ പൂർത്തിയാകുമ്പോൾ കോഴിക്കോടും കണ്ണൂരും തൃശൂരുമാണ് മുന്നിൽ. പാലക്കാടും മലപ്പുറവും ആതിഥേയരായ കൊല്ലം ജില്ലയും തൊട്ടുപിന്നിലുണ്ട്. സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ രണ്ടാം ദിനമായ ഇന്ന് അറുപത് ഇനങ്ങൾ വേദിയിലെത്തും. ഹൈസ്കൂൾ വിഭാഗം ഒപ്പനയും ഹയർ സെക്കൻഡറി വിഭാഗം നാടകവുമാണ് ഗ്ലാമർ ഇനങ്ങൾ. മൽസരങ്ങളുടെ സമയക്രമം പാലിക്കലാണ് സംഘാടകർ നേരിടുന്ന പ്രധാന വെല്ലുവിളി.കഴിഞ്ഞ ദിവസം ചില വേദികളിൾ മൽസരങ്ങൾ വൈകിയതുമായി ബന്ധപ്പെട്ട് പരാതികൾ ഉയർന്നിരുന്നു.
ആദ്യദിനത്തില്‍ തന്നെ കലോത്സവത്തില്‍ വലിയ ജനപങ്കാളിത്തമാണുണ്ടായത്. രണ്ടാം ദിനമായ ഇന്ന് ജനപ്രിയ ഇനങ്ങള്‍ വേദിയിലെത്തുന്നതോടെ പോരാട്ടം കൂടുതല്‍ കനക്കുമെന്നുറപ്പാണ്. ഇതോടൊപ്പം ജനപങ്കാളിത്തവും ഏറും. കലോത്സവ നഗരിയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കൊല്ലം ആശ്രാമം മൈതാനത്താണ് പ്രധാന വേദി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam