ഒരേ ദിവസം ഒരേ സമയം 3 ട്രെയിനുകൾക്ക് നേരെ കല്ലേറ്; ആസൂത്രിതമെന്ന നി​ഗമനത്തിൽ റെയിൽവേ പൊലീസ്

Published : Aug 14, 2023, 10:13 AM ISTUpdated : Aug 14, 2023, 10:21 AM IST
ഒരേ ദിവസം ഒരേ സമയം 3  ട്രെയിനുകൾക്ക് നേരെ കല്ലേറ്; ആസൂത്രിതമെന്ന നി​ഗമനത്തിൽ റെയിൽവേ പൊലീസ്

Synopsis

തിരുവനന്തപുരത്തു നിന്നു മുംബൈയിലേക്ക് പോവുകയായിരുന്ന നേത്രാവതി എക്സ്പ്രസിനും ചെന്നൈയിലേക്ക് പോവുകയായിരുന്ന ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിനു നേരെയുമാണ് കല്ലേറുണ്ടായത്.

കാസർകോഡ്: സംസ്ഥാനത്ത് രണ്ട് ജില്ലകളിലായി മൂന്ന് ട്രെയിനുകള്‍ക്ക് ഒരേസമയം കല്ലേറ്. ഇന്നലെ കണ്ണൂരില്‍ രണ്ട് ട്രെയിനുകള്‍ക്ക് നേരെ കല്ലേറുണ്ടായതിന് പിന്നാലെയാണ് കാസർകോടും ട്രെയിനു നേരെ  കല്ലേറുണ്ടായി. കാഞ്ഞങ്ങാടിനും നീലേശ്വരത്തിനും ഇടയിൽ ഇന്നലെ ഓഖ എക്സ്പ്രസിനായിരുന്നു കല്ലേറ് നടന്നത്. ഇന്നലെ രാത്രി ഏഴരയോടെയാണ്  സംഭവം. ടെയിനിന് അകത്തു കല്ല് പതിച്ചെങ്കിലും യാത്രക്കാർക്ക് പരിക്കില്ല. കണ്ണൂരിൽ രണ്ടു  ട്രെയിനുകൾക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ മൂന്നു പേ‍ർ റെയിൽവേ പൊലീസിന്റെ കസ്റ്റഡിയിലായി. ഇവർ മദ്യലഹരിയിലായിരുന്നുവെന്നാണ് സൂ‍ചന. 

തിരുവനന്തപുരത്തു നിന്നു മുംബൈയിലേക്ക് പോവുകയായിരുന്ന നേത്രാവതി എക്സ്പ്രസിനും ചെന്നൈയിലേക്ക് പോവുകയായിരുന്ന ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിനു നേരെയുമാണ് കല്ലേറുണ്ടായത്. ഇന്നലെ രാത്രി 7:11 നു 7:16 നും ഇടയാണ് താഴ ചൊവ്വയിലും വളപട്ടണം ഭാഗത്തും വച്ച് കല്ലേറുണ്ടായത്.കല്ലേറില്‍ രണ്ട് ട്രെയിനിന്റെയും ഗ്ലാസുകൾ പൊട്ടി. അട്ടിമറി സാധ്യതയും റെയിൽവേ പരിശോധിക്കുന്നുണ്ട്. കല്ലേറില്‍ രണ്ട് ട്രെയിനിന്റെയും ഗ്ലാസുകൾ പൊട്ടി.

5 മിനിറ്റ് ഇടവേളയില്‍ രണ്ട് ട്രെയിനുകൾക്ക് നേരെ കല്ലേറ്, ഗ്ലാസുകൾ പൊട്ടി; മൂന്ന് പേർ കസ്റ്റഡിയില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്