സംഭവത്തെ കുറിച്ചുള്ള വ്യാപകമായ അന്വേഷണത്തിനൊടുവിൽ പൊലീസ് വടിവാൾ 'തടികൊണ്ട് ' ഉള്ളതാണെന്ന് കണ്ടെത്തുകയായിരുന്നു. പത്തനംതിട്ട ഇലവുംതിട്ടയിലാണ് പുലിവാല് പിടിച്ച സംഭവമുണ്ടായത്. 

പത്തനംതിട്ട: പത്തനംതിട്ടയിൽ പുലിവാല് പിടിച്ച് ആവേശം സിനിമാ മോഡൽ റീൽസെടുത്ത യുവാക്കൾ. യുവാക്കൾ വടിവാൾ കൊണ്ട് കേക്ക് മുറിച്ചു പിറന്നാൾ ആഘോഷിക്കുന്ന ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ വൈറലായത്. ദൃശ്യങ്ങൾ പ്രചരിച്ചതോടെ പൊലീസ് വിഷയത്തിൽ ഇടപെടുകയായിരുന്നു. സംഭവത്തെ കുറിച്ചുള്ള വ്യാപകമായ അന്വേഷണത്തിനൊടുവിൽ പൊലീസ് വടിവാൾ 'തടികൊണ്ട് ' ഉള്ളതാണെന്ന് കണ്ടെത്തി. പത്തനംതിട്ട ഇലവുംതിട്ടയിലാണ് സംഭവമുണ്ടായത്. 

അതേസമയം, ദൃശ്യങ്ങളിലുള്ള യുവാക്കളെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി തടികൊണ്ടുള്ള വാൾ കസ്റ്റഡിയിൽ എടുത്തു. എന്നാൽ സംഭവത്തിൽ കേസ് എടുക്കേണ്ട ആവശ്യം ഇല്ലെന്ന നിലപാടിലാണ് പൊലീസ്. യുവാക്കളുടേത് 'വെറും തമാശയാണെന്ന് പൊലീസ് ' പറയുന്നു. ' വാൾ നാടകസംഘത്തിന്റെ'പക്കൽ നിന്ന് എടുത്തതാണെന്നും പൊലീസ് വ്യക്തമാക്കി. 

അത് മനുഷ്യന്മാരാണ്, 51 നിലകളുള്ള കൂറ്റൻ കെട്ടിടത്തിൽ നിന്നും ആടിയുലഞ്ഞ് തൊഴിലാളികൾ, വീഡിയോ

പന്ത് വാങ്ങിത്തരാമെന്ന് പറഞ്ഞ് 11കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി, പ്രതിക്ക് 38 വർഷം തടവും പിഴയും

https://www.youtube.com/watch?v=Ko18SgceYX8