ഹൈക്കമാൻഡിനെ ഗൺപോയിൻ്റിൽ നിർത്തി കാര്യം സാധിക്കാമെന്ന് കരുതുന്ന സൈബർ ഗുണ്ടകൾക്ക് കൊത്തിപ്പറിക്കാനുള്ളതല്ല കെസി; നേതൃത്വം പ്രതികരിക്കണം: ബിനു ചുള്ളിയിൽ

Published : May 07, 2026, 05:26 PM IST
KC Venugopal

Synopsis

കെ സി വേണുഗോപാലിനെതിരായ സൈബർ ആക്രമണത്തിൽ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവ് ബിനു ചുള്ളിയിൽ. പി ആർ ഏജൻസികൾ നടത്തുന്ന ആസൂത്രിത ആക്രമണമാണിതെന്നും, ഹൈക്കമാൻഡിനെ ഗൺപോയിൻ്റിൽ നിർത്തി കാര്യം നേടാമെന്ന് കരുതുന്നവർക്ക് കൊത്തിപ്പറിക്കാനുള്ളതല്ല കെസിയെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ പാർട്ടി നേതൃത്വം പ്രതികരിക്കണമെന്നും ബിനു ചുള്ളിയിൽ ആവശ്യപ്പെട്ടു.

ആലപ്പുഴ: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളുമായി ബന്ധപ്പെട്ട് എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരായ സൈബർ ആക്രമണത്തിൽ രൂക്ഷ വിമ‍ർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്‍റ് ബിനു ചുള്ളിയിൽ. ആസൂത്രിതമായ പി ആർ സൈബർ ആക്രമണത്തിന് ഇരയാകാൻ മാത്രം എന്തു തെറ്റാണ് കെ സി ചെയ്തതെന്ന് ബിനു ചുള്ളിയിൽ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. ഈ സൈബർ ഗുണ്ടായിസം കൊണ്ട് ഇല്ലാതാകുന്നതാണോ കഴിഞ്ഞ അഞ്ച് പതിറ്റാണ്ടു കാലം കൊണ്ട് ഈ പാർട്ടിക്കു വേണ്ടി കെ സി ഒഴുക്കിയ ചോരയും വിയർപ്പും, അധ്വാനവും. കെ സിക്കെതിരെ പി ആർ ഏജൻസികളിലൂടെ മുഖമില്ലാത്ത ഗുണ്ടകളെ ഉപയോഗിച്ച് നടക്കുന്ന ഈ ആസൂത്രിത സൈബർ ആക്രമണത്തിനെതിരെ ഉത്തരവാദപ്പെട്ട പാർട്ടി നേതൃത്വം പ്രതികരിക്കണമെന്നും ചുള്ളിയിൽ ആവശ്യപ്പെട്ടു. കോൺഗ്രസ് ഹൈക്കമാൻഡിനെ ഗൺ പോയിന്‍റിൽ നിർത്തി കാര്യം സാധിക്കാമെന്ന് കരുതുന്ന ഈ സൈബർ ഗുണ്ടകൾക്ക് കൊത്തിപ്പറിക്കാനുള്ള ആളല്ല കെ സി വേണുഗോപാലെന്നും ചുള്ളിയിൽ കുറിച്ചു.

ബിനു ചുള്ളിയിലിന്‍റെ കുറിപ്പ്

കെ സി വേണുഗോപാലിനെ കല്ലെറിയുന്നവരോടാണ്. ആസൂത്രിതമായ പി ആർ സൈബർ ആക്രമണത്തിന് ഇരയാകാൻ മാത്രം എന്തു തെറ്റാണ് ആ മനുഷ്യൻ ചെയ്തത്. നിങ്ങളുടെ ഈ സൈബർ ഗുണ്ടായിസം കൊണ്ട് ഇല്ലാതാകുന്നതാണോ കഴിഞ്ഞ അഞ്ച് പതിറ്റാണ്ടു കാലം കൊണ്ട് ഈ പാർട്ടിക്കു വേണ്ടി കെ സി ഒഴുക്കിയ ചോരയും വിയർപ്പും, അധ്വാനവും..… 

കേരളത്തിലെ ഏറ്റവും ജനകീയരായ എം എൽ എമാരിൽ ഒരാളായിരുന്നു 2009 വരെ കെ സി വേണുഗോപാൽ. 2009 ൽ ആലപ്പുഴ പാർലമെൻ്റ് സീറ്റ് തിരിച്ചു പിടിക്കാൻ കെ സി തന്നെ മൽസരിക്കണം എന്ന് പാർട്ടി പറഞ്ഞപ്പോൾ സംസ്‌ഥാന രാഷ്ട്രീയത്തിലെ തൻ്റെ എല്ലാ താൽപര്യങ്ങളും മാറ്റിവച്ച് പാർട്ടി പറഞ്ഞത് അനുസരിച്ച് അയാൾ എം പിയായി ഡൽഹിക്ക് പോവുകയായിരുന്നു. അന്ന് കേരളത്തിൽ നിൽക്കണമെന്ന് കെ സി ശഠിച്ചിരുന്നോ? ഇല്ലല്ലോ, കാരണം അയാൾക്ക് അന്നും ഇന്നും എന്നും പ്രധാനം പാർട്ടിയാണ്. സംഘടനയാണ്. ആ സംഘടനയുടെ തീരുമാനങ്ങളാണ്.

കെ സി വേണുഗോപാലിനെതിരെ പി ആർ ഏജൻസികളിലൂടെ മുഖമില്ലാത്ത ഗുണ്ടകളെ ഉപയോഗിച്ച് നടക്കുന്ന ഈ ആസൂത്രിത സൈബർ ആക്രമണത്തിനെതിരെ ഉത്തരവാദപ്പെട്ട പാർട്ടി നേതൃത്വം പ്രതികരിക്കണം. കെ സിക്കെതിരായ ഇപ്പോഴത്തെ സൈബർ ആക്രമണം അസൂത്രിതമാണെന്ന് ബോധ്യപ്പെട്ടിട്ടും അതിനെതിരെ ഒരക്ഷരം പോലും പറയാത്ത ഉത്തരവാദിത്തപ്പെട്ടർ കോൺഗ്രസ് നേതാക്കളുടെ മൗനം നിരാശജനകമാണ്. ഈ മുഖം മൂടി സംഘത്തെ ഭയന്ന് മിണ്ടാതിരിക്കാനാണ് നിങ്ങളുടെ തീരുമാനമെങ്കിൽ ഇത് തന്നെ ആകും നാളെയും ഈ പാർട്ടിയിലെ കീഴ്‌വഴക്കം. മുഖ്യമന്ത്രിയെ പാർട്ടി തീരുമാനിക്കട്ടെ. കോൺഗ്രസ് ഹൈക്കമാൻഡിനെ ഗൺ പോയിന്‍റിൽ നിർത്തി കാര്യം സാധിക്കാമെന്ന് കരുതുന്ന ഈ സൈബർ ഗുണ്ടകൾക്ക് കൊത്തിപ്പറിക്കാനുള്ള ആളല്ല കെ സി വേണുഗോപാൽ...…

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'എല്ലാവരേയും കേൾക്കാൻ തീരുമാനിച്ചു, തുറന്ന പരിശോധനയാണ് ഉദ്ദേശിക്കുന്നത്', അഭിപ്രായങ്ങളും വിമർശനങ്ങളും ഗൗരവബുദ്ധ്യാ കേൾക്കുമെന്ന് പിണറായി വിജയൻ
മുഖ്യമന്ത്രി സ്ഥാനം സതീശന് തന്നെ നൽകണമെന്ന് ആവശ്യം; നെട്ടൂരിൽ ഫ്ലെക്സുമായി വി ഡി സതീശൻ അനുകൂല പ്രകടനം