വെള്ളായണിക്കായലിനെയും പുഞ്ചക്കരിയെയും സുന്ദരിയാക്കുന്ന മനുഷ്യൻ, ബാബുവിന് പറയാനുള്ളത്....

Published : Jan 25, 2023, 03:52 PM IST
വെള്ളായണിക്കായലിനെയും പുഞ്ചക്കരിയെയും സുന്ദരിയാക്കുന്ന മനുഷ്യൻ, ബാബുവിന് പറയാനുള്ളത്....

Synopsis

സ്വന്തം കൈ കൊണ്ട് ഉണ്ടാക്കിയ ബോട്ടിൽ കയറി പണി തുടങ്ങും. കായലും തോടും കണ്ട് സന്തോഷിച്ച് മടങ്ങുന്നവർ ഉപേക്ഷിക്കുന്നതെല്ലാം പെറുക്കിയെടുക്കും.

തിരുവനന്തപുരം: തിരുവനന്തപുരത്തെ വെള്ളായണിക്കായലും പുഞ്ചക്കരി തോടും സഞ്ചാരികളുടെ ഇഷ്ടസ്ഥലമാണ്. മാലിന്യങ്ങൾ മാറ്റി തോടിനെ മനോഹരമാക്കി നിർത്തുന്നതിൽ ഒരു മനുഷ്യന്റെ പ്രയത്നമുണ്ട്. സഞ്ചാരികളുടെ പറുദീസയെന്ന് വേണമെങ്കിൽ പുഞ്ചക്കരിയും കിരീടം സിനിമയിലെ കഥാപാത്രങ്ങൾ കയറിയിറങ്ങി  പോയ കിരീടം പാലവുമൊക്കെ. എന്നാൽ കാഴ്ചക്കാർക്ക് ഇത് പറുദീസയാക്കി നിർത്താൻ കാര്യമായി പണിപ്പെടുന്ന ഒരു മനുഷ്യനുണ്ട്. സത്യത്തിൽ ആരും തിരിച്ചറിയപ്പെടാതെ പോകുന്ന വ്യത്യസ്തനായ ഒരു ബാലൻ. 

തെളിനീരൊഴുകുന്ന പുഞ്ചക്കരിയിലെ തോടും പാലവും സ്വപ്നം കണ്ടുറങ്ങുന്ന മനുഷ്യൻ. പകൽ തോടുണരും മുമ്പേ ബാബു ഉണരും. സ്വന്തം കൈ കൊണ്ട് ഉണ്ടാക്കിയ ബോട്ടിൽ കയറി പണി തുടങ്ങും. കായലും തോടും കണ്ട് സന്തോഷിച്ച് മടങ്ങുന്നവർ ഉപേക്ഷിക്കുന്നതെല്ലാം പെറുക്കിയെടുക്കും. 2 മാസം കൊണ്ട് 350 കിലോയിലധികം പ്ലാസ്റ്റിക് ഇവിടെ നിന്ന് പെറുക്കി കഴിഞ്ഞു. എനിക്ക് തോന്നുന്നു 20 വർഷം പോകില്ല. അതിന് മുമ്പ് തന്നെ പാർവ്വതി പുത്തനാറിന്റെ ഒരു ആരംഭം ഇവിടെ ഉണ്ടാകും. ഈ പ്ലാസ്റ്റിക്കെല്ലാം പെറുക്കി മാറ്റണം. അതുപോലെ തന്നെ ഇവിടെയുള്ള പായൽ. അജൈവ മാലിന്യങ്ങൾ എല്ലാം മാറ്റണമെന്ന് ആ​ഗ്രഹത്തോടെയാണ് ഇപ്പോൾ ഇറങ്ങിയത്. ബാബു പറഞ്ഞു.

സഞ്ചാരികൾക്ക് അറിയില്ലെങ്കിലും പുഞ്ചക്കരിക്കും വെള്ളായണിക്കായലിനും ബാബുവിനെ നന്നായി അറിയാം. ബാബുവിന് തിരിച്ചും. പെറുക്കിയെടുത്ത മാലിന്യങ്ങൽ ബാബു കൂട്ടിവെച്ചിരിക്കുകയാണ്. കൃത്യമായി സംസ്കരിക്കാൻ സഹായിക്കണമെന്നാണ് ഉത്തരവാദിത്വപ്പെട്ടവരോട് ബാബുവിന് പറയാനുള്ളത്. സാമ്പത്തികമായി ആരെങ്കിലും സഹായിച്ചില്ലെങ്കിൽ താങ്ങാൻ കഴിയില്ലെന്ന് ബാബു പറയുന്നു. അമ്പതിനായിരം രൂപക്ക് മുകളിൽ മുടക്കിയതായും കൂലിപ്പണിക്കാരനായ ബാബു വ്യക്തമാക്കി. 

തലമുറക്ക് വേണ്ടി ചെയ്യാൻ പറ്റുന്നതിന്റെ മാക്സിമം ചെയ്തു. ഇനി ആരുടെയും സഹായമില്ലാതെ എനിക്കൊന്നും ചെയ്യാൻ കഴിയില്ല. ബണ്ട് വൃത്തിയാക്കി പകുതിവഴിക്ക് നിർത്തിയിരിക്കുകയാണ്. കിരീടം പാലത്തിന് താഴെ ബാബു തുഴയുന്നത് സ്വന്തം ജീവിതത്തിലേക്ക് അല്ല, സ്വപ്നത്തിലേക്കാണ്. മാലിന്യങ്ങളില്ലാത്ത പുഞ്ചക്കരിയിലേക്ക്. 

നായാട്ടിന് പോകുന്നതിനിടെ വളർത്തുനായ അബദ്ധത്തിൽ 'വെടിവെച്ചു'; യുവാവിന് ദാരുണാന്ത്യം


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഓപ്പറേഷന്‍ ഡിഹണ്ട്: കേരളത്തിൽ പോലീസ് വലവിരിച്ചു; 63 പേർ കുടുങ്ങി
രണ്ട് ദിവസത്തെ സന്ദർശനം, ഉപരാഷ്ട്രപതി 29 ന് തിരുവനന്തപുരത്ത്