
കൊച്ചി: ചരക്ക് ഇറക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് അഗത്തിയിൽ കുടുങ്ങിയ കപ്പൽ യാത്ര തുടങ്ങി. രോഗികളടക്കം കൽപേനി, അന്ത്രോത്ത് ദ്വീപുകളിലേക്ക് പോകാനുളള 220 യാത്രക്കാരാണ് 20 മണിക്കൂറിലധികം അഗതിയിൽ കുടുങ്ങിയത്. പോർട്ട് അതോറിറ്റി ഉദ്യോഗസ്ഥർ യാത്രക്കാരുമായും യൂണിയൻ പ്രതിനിധികളുമായും നടത്തിയ ചർച്ചയിലാണ് പ്രശ്നം പരിഹരിച്ചത്. കവരത്തിയിലേക്കുള്ള യാത്രക്കാരെ ഇറക്കിയ ശേഷം ഇന്നലെ രാത്രി 10 .30 നാണ് എം വി അറേബ്യൻ അഗത്തിയിലെത്തിയത്. മെർച്ചന്റ് യൂണിയനും അണ്ലോഡിംങ് കോണ്ട്രാക്ടർമാരും ചരക്കിറക്കുന്നത് വൈകിപ്പിച്ചതാണ് പ്രതിസന്ധിയ്ക്ക് ഇടയാക്കിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam