ഇടുക്കിയിൽ തെരുവ് നായ ആക്രമണം: നാല് പേര്‍ക്ക് കടിയേറ്റു

Published : Feb 03, 2023, 05:18 PM IST
ഇടുക്കിയിൽ തെരുവ് നായ ആക്രമണം: നാല് പേര്‍ക്ക് കടിയേറ്റു

Synopsis

പരിക്കേറ്റ നാലു പേരെയും ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

കട്ടപ്പന: ഇടുക്കിയിൽ തെരുവ് നായ ആക്രമണം. കട്ടപ്പന നിർമലസിറ്റിയിലാണ് തെരുവ നായയുടെ ആക്രമണമുണ്ടായത്. അക്രമണത്തിൽ നാലുപേർക്ക് പരിക്കേറ്റു. ചിന്നമ്മ കല്ലുമാലിൽ, ബാബു മുതുപ്ലാക്കൽ, മേരി കുന്നേൽ, സണ്ണി തഴക്കൽ എന്നിവർക്കാണ് പരിക്കേറ്റത്. നാലു പേരെയും ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

സൂര്യനെല്ലി: ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം. സൂര്യനെല്ലിക്കടുത്ത് ബി.എൽ റാവിൽ രണ്ടു  വീടുകൾ  ഭാഗികമായി ആന തകർത്തു. മണി ചെട്ടിയാർ എന്നയാളുടെ ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികൾ താമസിച്ചിരുന്ന വീടുകളാണ് അരിക്കൊമ്പൻ  തകർത്തത്. ഒരാളുടെ കൈക്ക് ചെറിയ പരിക്കുണ്ട്. ബാക്കിയുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നാട്ടുകാരും വനപാലകരും ചേർന്ന് ഇവരെ സുരക്ഷിത സ്‌ഥാനത്തേക്ക് മാറ്റി. അതേ സമയം കാട്ടാന ശല്യം പരിഹരിക്കുന്നതിന് വയനാട്ടിൽ നിന്നുള്ള ദ്രുത കർമ്മ സേന നാളെ ജില്ലയിലെത്തും.
 

PREV
Read more Articles on
click me!

Recommended Stories

ശബരിമല പാതയിൽ വീണ്ടും അപകടം; ബസുകൾ കൂട്ടിയിടിച്ചു; 51 പേർക്ക് പരിക്ക്; 13 പേരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി
ദിലീപിനെ പിന്തുണച്ച അടൂർ പ്രകാശിനെ തള്ളി ടി സിദ്ദിഖ്; 'പി ടിയാണ് ഞങ്ങളുടെ ഹീറോ, നീതിക്കൊപ്പം നിന്ന വഴികാട്ടി'