കൊടുംക്രൂരത, വയറ്റിൽ എയര്‍ഗണ്‍ വെടിയുണ്ടകളുമായി തെരുവ് നായ അവശനിലയിൽ

Published : Jul 06, 2022, 09:08 PM ISTUpdated : Jul 19, 2022, 11:55 PM IST
 കൊടുംക്രൂരത, വയറ്റിൽ എയര്‍ഗണ്‍ വെടിയുണ്ടകളുമായി തെരുവ് നായ അവശനിലയിൽ

Synopsis

ശസ്ത്രക്രിയയിലൂടെ ബുള്ളറ്റുകള്‍ നീക്കം ചെയ്താലും  ജീവന്‍ രക്ഷിക്കാന്‍ സാധിച്ചേക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നായയ്ക്കു നേരെ എയര്‍ഗണ്‍ ഉപയോഗിച്ച് പരീശിലനം നടത്തിയതാകാമെന്ന് പൊലീസിന്റെ പ്രാധമിക നിഗമനം. 

ആലപ്പുഴ : തെരുവ് നായയോട് കൊടുംക്രൂരത. ആറാട്ടുകളങ്ങര കണ്ണമംഗലം റോഡിൽ വയറിനുള്ളില്‍ എയര്‍ഗണ്‍ വെടിയുണ്ടകളുമായി തെരുവ് നായയെ കണ്ടെത്തി. അവശനിലയില്‍ അനങ്ങാന്‍ കഴിയാത്ത നിലയിൽ നായയെ കണ്ടതോടെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് ശരീരത്തില്‍ വെടിയുണ്ടകള്‍ കണ്ടത്. രണ്ട് വെടിയുണ്ടകൾ വയറ്റിലും ഒരെണ്ണം അന്നനാളത്തിലുമായാണുള്ളത്. ശസ്ത്രക്രിയയിലൂടെ ബുള്ളറ്റുകള്‍ നീക്കം ചെയ്താലും  ജീവന്‍ രക്ഷിക്കാന്‍ സാധിച്ചേക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നായയ്ക്കു നേരെ എയര്‍ഗണ്‍ ഉപയോഗിച്ച് പരീശിലനം നടത്തിയതാകാമെന്ന് പൊലീസിന്റെ പ്രാധമിക നിഗമനം. 

സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് അച്ഛനും മകനും കൊല്ലപ്പെട്ടു

കണ്ണൂർ മട്ടന്നൂരിൽ വീട്ടിൽ സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് അച്ഛനും മകനും കൊല്ലപ്പെട്ടു. ആക്രിക്കച്ചവടം നടത്തുന്ന അസം സ്വദേശി ഫസൽ ഹഖും മകൻ ഷഹീദുളുമാണ് മരിച്ചത്. ആക്രി പെറുക്കുന്നതിനിടയിൽ കിട്ടിയ സ്റ്റീൽ പാത്രം മുറിയിൽ വച്ച് തുറന്ന് നോക്കുന്നതിനിടെ പൊട്ടിത്തെറിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാധമിക നിഗമനം. 

ഇന്ന് വൈകുന്നേരം അഞ്ചര മണിയോടെയാണ് മട്ടന്നൂരിനടുത്ത് കാശിമുക്കിൽ വാടക വീട്ടിൽ സ്ഫോടനം ഉണ്ടായത്. ആക്രിക്കച്ചവടം നടത്തുന്ന അസം സ്വദേശികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് സ്ഫോടനമുണ്ടായത്. നാട്ടുകാരും പൊലീസും എത്തി പരിശോധിച്ചപ്പോൾ ഒരാൾ കൊല്ലപ്പെട്ടതായും ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റതായും കണ്ടെത്തി. ഫസൽ ഹഖ് (45) ആണ് സ്ഫോടനസ്ഥലത്ത് വച്ച് മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ മകൻ ശഹീദുൾ 22 ആശുപത്രിയിൽ വച്ചും മരിച്ചു. പൊലീസ് ഫൊറൻസിക് സംഘം നടത്തിയ പരിശോധനയിൽ സ്റ്റീൽ ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് വ്യക്തമായി. വീടിന്റെ മുകളിലത്തെ നിലയിലെ മുറിയിൽ വച്ചാണ് സ്ഫോടനം നടന്നത്. വീടിന്റെ മേൽക്കൂര തകർന്നു. ആക്രി പെറുക്കുന്നതിനിടയിൽ കിട്ടിയ സ്റ്റീൽ പാത്രം മുറിയിൽ വച്ച് തുറന്ന് നോക്കുന്നതിനിടെ പൊട്ടിത്തെറിച്ചതാകാം എന്നാണ് പൊലീസിന്റെ പ്രാധമിക നിഗമനം.

 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം