
തിരുവനന്തപുരം: തിരുവനന്തപുരത്തെ തെരുവുനായ് ശല്യം കുറയ്ക്കാനുള്ള പൈലറ്റ് പദ്ധതിക്ക് കോർപറേഷന്‍റെ നേതൃത്വത്തിൽ തുടക്കമായെന്ന് മേയർ വിവി രാജേഷ്. ആദ്യഘട്ടമെന്ന നിലയിൽ കോർപറേഷൻ അതിർത്തിയിലെ വിവിധ മേഖലകളിൽ നിന്ന് 50 നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ചു. പേ വിഷ പ്രതിരോധ വാക്സിൻ അടക്കം വിവിധ കുത്തിവെപ്പുകൾ നൽകി ശാസ്ത്രീയ പരിചരണം ഉറപ്പാക്കിയിട്ടുണ്ടെന്നും മേയരർ വിശദീകരിച്ചു. സ്വകാര്യ വ്യക്തികളും സംഘടനകളും അടക്കമുള്ളവരുമായി ചർച്ച ചെയ്ത് വരും ദിവസങ്ങളിൽ പദ്ധതിയുടെ തുടർച്ച വരും ദിവസങ്ങളിൽ ഉറപ്പാക്കാനാണ് തീരുമാനം എന്നും മേയർ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam