'പലരും കൊല്ലാൻ ശ്രമിച്ചു, പക്ഷെ കൊല്ലാൻ ശ്രമിച്ചവർ ഒക്കെ ചത്തുപോയി'; പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ലെന്ന് വെള്ളാപ്പള്ളി

Published : Jan 30, 2026, 01:50 PM IST
Vellapally Nadesan

Synopsis

തന്നെ പല ഘട്ടത്തിൽ പലരും കൊല്ലാൻ ശ്രമിച്ചെന്നും പക്ഷെ കൊല്ലാൻ ശ്രമിച്ചവർ ഒക്കെ ചത്തുപോയി, താൻ ഇപ്പോഴും ചക്കക്കുരു പോലെ നിൽക്കുകയാണെന്നും എസ്എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ

കോട്ടയം: തന്നെ പല ഘട്ടത്തിൽ പലരും കൊല്ലാൻ ശ്രമിച്ചെന്നും പക്ഷെ കൊല്ലാൻ ശ്രമിച്ചവർ ഒക്കെ ചത്തുപോയി, താൻ ഇപ്പോഴും ചക്കക്കുരു പോലെ നിൽക്കുകയാണെന്നും എസ്എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കോട്ടയം എസ്എൻഡിപി യൂണിയൻ നേതൃത്വത്തിൽ നാഗമ്പടം ക്ഷേത്രത്തിൽ നല്‍കിയ സ്വീകരണത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈഴവ സമുദായത്തിന് എന്ത് കിട്ടി? കോട്ടയത്ത്‌ ആകെ ഒരു എംഎൽഎ ഉണ്ടെന്നു അദ്ദേഹം പറഞ്ഞു.

തനിക്കെതിരായ എല്ലാ വിമർശനങ്ങളെയും തള്ളുന്നു എന്നും ആവശ്യമില്ലാത്ത വിമർശകരോട് പോടാ പുല്ലേ എന്ന് പറയും, സമുദായ അംഗങ്ങൾ തന്ന കസേരയിൽ വെള്ളം ചേർത്തിട്ടില്ല. എനിക്ക് പാർലമെന്‍ററി മോഹം ഇല്ല. അങ്ങനെ എനിക്ക് ഒരു മോഹം ഉണ്ടെന്നു നിങ്ങൾക്ക് തോന്നിയാൽ നിങ്ങൾ എന്നെ ഊളമ്പാറയിൽ അയക്കണം. കുറെ യൂട്യൂബുകാർക്ക് പണം കൊടുത്ത് ചിലർ എന്നെ ചീത്ത പറയിക്കുന്നു. പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല. ഞാൻ ഒറ്റയ്ക്ക് നിന്നാൽ സീറോ, നിങ്ങൾ കൂടെ നിന്നപ്പോൾ ഹീറോ എന്നും വെള്ളാപ്പള്ളി പ്രതികരണത്തില്‍ പറയുന്നു.

കൂടാതെ,മറ്റുള്ള സമുദായങ്ങൾ മണിമാളികകൾ പണിയുമ്പോൾ വീടില്ലാത്തവർ പിന്നോക്ക സമുദായവും പട്ടിക ജാതിക്കാരുമാണെന്നും തൊഴിലുറപ്പ് ജോലിക്ക് പോകുന്നവർ അധികം ഈഴവ സമുദായത്തിലുള്ളവരാണ്, കോട്ടയത്ത് ഈഴവൻ്റെ വോട്ടിന് വിലയില്ല. വിലയുള്ള വോട്ടായി മാറണം. കോട്ടയത്ത് ന്യൂനപക്ഷം സംഘടിതം എന്നും അദ്ദേഹം പറഞ്ഞു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പണം പോയ വഴി തേടിപ്പിടിച്ച് പൊലീസ്; ആലപ്പുഴ സ്വദേശിയായ വയോധികൻ്റെ എട്ട് കോടി തട്ടിയ സേലം സ്വദേശി അറസ്റ്റിൽ
ലോട്ടറി ക്ഷേമനിധി ബോർഡ് തട്ടിപ്പ്, പ്രതി സംഗീതിന്റെ മാനസികനില പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കണം, കോടതി നിർദ്ദേശം