
തിരുവനന്തപുരം: സർക്കാർ എയ്ഡഡ് സ്കൂളുകളിലെ അധ്യാപകർ സ്വകാര്യ ട്യൂഷൻ എടുക്കുന്നതിനെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് നടപടികളാരംഭിച്ചു. വിജിലൻസ് പിടികൂടിയ ഏഴ് പേർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഇത് സംബന്ധിച്ച കൂടുതൽ പരിശോധനകൾ വിജിലൻസിന് സഹായത്തോടെ നടത്താനാണ് തീരുമാനം.
എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനം പിഎസ്‍സിക്ക് വിടണം, പ്രക്ഷോഭത്തിന് വെല്‍ഫെയര്‍ പാര്‍ട്ടി
സംസ്ഥാനത്തെ വിദ്യാഭ്യാസ ഓഫീസുകളിൽ വിജിലൻസിൻസ് ഇന്ന് മിന്നൽ പരിശോധന നടത്തിയിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടേറ്റിലും ജില്ലാ വിദ്യാഭ്യാസ ഓഫീസുകളും, അസി.വിദ്യാഭ്യാസ ഓഫീസുകളിലുമാണ് 'ഓപ്പറേഷൻ ജ്യോതി' എന്ന പേരിൽ പരിശോധന നടന്നത്. എയ്ഡഡ് സ്ഥാപനങ്ങളിലെ അധ്യാപക- അനധ്യാപക നിയമനങ്ങള്‍ സ്ഥിരപ്പെടുത്തുന്നതിനായി ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുവെന്നാണ് വിജിലൻസ് ഇൻറലിജൻസിൻെറ റിപ്പോർട്ട്. പുതിയ തസ്തികള്‍ സൃഷ്ടിക്കുന്നതിനും, ഗ്രാൻറുകള്‍ അനുവദിക്കുന്നതിലും ഉദ്യോഗസ്ഥർ കൈക്കൂലിയും പാതിരോഷികും വാങ്ങുവെന്നും റിപ്പോർട്ടുണ്ട്. ഇതേ തുടർന്നാണ് തെരഞ്ഞെടുത്ത 24 വിദ്യാഭ്യാസ ഓഫീസകളിലും 30 അസിസ്റ്റൻറ് വിദ്യാഭ്യാസ ഓഫീസുകളിലും പരിശോധന നടത്തിയത്. വിജിലൻസ് ഐജി എച്ച്.വെങ്കിടേഷിന്റെ നിർദ്ദേശ പ്രകാരമാണ് പരിശോധന.
50 വർഷത്തെ അധ്യാപനത്തിന് ശേഷം പടിയിറങ്ങി അധ്യാപിക, വേദനയോടെ കുട്ടികൾ, വീഡിയോ