
തിരുവനന്തപുരം: ട്രെയിനുകളിലേക്ക് ഇനി കല്ലെറിഞ്ഞ് നാശനഷ്ടം വരുത്തുകയോ, യാത്രക്കാർക്ക് പരിക്കേൽക്കുകയോ ചെയ്താൽ പ്രതികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കും. റെയിവേ നിയമപ്രകാരമുള്ള ജാമ്യമില്ലാ കുറ്റം മാത്രമല്ല, നാശനഷ്ടവും പ്രതികളിൽ നിന്നും ഈടാക്കും. റെയിൽവേ ക്രോസുകള്‍ അടയ്ക്കാൻ പോകുമ്പോള്‍ വാഹനം ഇടിച്ചു കയറ്റിയാൽ കേസ് മാത്രമല്ല വാഹനവും കണ്ടുകെട്ടും. ഓരോ വർഷം കഴിയുന്തോറും ട്രെയിൻ ആക്രമണ കേസുകള്‍ കൂടുന്ന സാഹചര്യത്തിലാണ് കടുത്ത നടപടികളിലേക്ക് പോകുന്നതെന്ന് തിരുവനന്തപുരം റെയിൽവേ സെക്യൂരിറ്റി ഓഫീസർ മുഹമ്മദ് ഹനീഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അതേസമയം, നവരാത്രി, ദീപാവലി ആഘോഷങ്ങൾ പ്രമാണിച്ച് പ്രത്യേക ട്രെയിൻ സർവീസ് ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ചു. ലോകമാന്യതിലക് - തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ സർവീസാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം 25 മുതൽ വ്യാഴാഴ്ചകളിൽ ലോകമാന്യതിലകിൽ നിന്നും ട്രെയിൻ പുറപ്പെടും. ഈ മാസം 27 മുതൽ എല്ലാ ശനിയാഴ്ചകളിലും തിരുവനന്തപുരം- ലോകമാന്യതിലക് എക്സ്പ്രസ് സർവീസ് നടത്തും. ഷൊർണൂർ, കോട്ടയം വഴിയാകും ട്രെയിൻ സർവീസ് നടത്തുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam