
കൽപ്പറ്റ : കൊവിഡ് (Covid) വ്യാപിക്കുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളില്‍ സഞ്ചാരികളുടെ എണ്ണത്തില്‍ നിയന്ത്രണമേർപ്പെടുത്തി. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. ജനുവരി 26 മുതല്‍ ഓരോ ടൂറിസം കേന്ദ്രത്തിലും എത്തുന്ന സഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കും.
ഉത്തരവിന് ജനുവരി 26 മുതല്‍ ഫെബ്രുവരി 14 വരെയാണ് പ്രാബല്യം. ടൂറിസം സെന്ററുകളില്‍ ആവശ്യാനുസരണം പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് പൊലീസ് ഉറപ്പുവരുത്തണം. സെക്ടറല്‍ മജിസ്‌ട്രേറ്റ്മാരും ഫീല്‍ഡ് പരിശോധനയില്‍ ഇക്കാര്യം ഉറപ്പ് വരുത്തും.
ടൂറിസം കേന്ദ്രത്തിന്റെ പേരും അനുവദിക്കുന്ന സന്ദര്‍ശകരുടെ എണ്ണവും
മുത്തങ്ങ വന്യജീവി സങ്കേതം (150) ചെമ്പ്ര പീക്ക് (200), സൂചിപ്പാറ (500), തോല്‍പ്പെട്ടി വന്യജീവി സങ്കേതം(150), മീന്‍മുട്ടി വെള്ളച്ചാട്ടം(300), കുറുവ ദ്വീപ്- ഫോറസ്റ്റ് (400).
കര്‍ളാട് തടാകം (500), കുറുവ- ഡി.ടി.പി.സി (400), പൂക്കോട് (3500), അമ്പലവയല്‍ മ്യൂസിയം (100), ചീങ്ങേരി മല (100), എടയ്ക്കല്‍ ഗുഹ (1000), പഴശ്ശി പാര്‍ക്ക് മാനന്തവാടി, പഴശ്ശി സ്മാരകം പുല്‍പ്പള്ളി, കാന്തന്‍പാറ (200 വീതം), ടൗണ്‍ സ്‌ക്വയര്‍ (400), പ്രിയദര്‍ശിനി (100).
ബാണാസുര ഡാം (3500), കാരാപ്പുഴ ഡാം (3500).
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam