750 ഓളം പൊലീസുകാർ, തത്സമയം 72 ക്യാമറകൾ; ശബരിമലയിൽ കർശന സുരക്ഷാ ക്രമീകരണങ്ങൾ ഇവയാണ്...

Published : Nov 30, 2023, 09:14 AM ISTUpdated : Nov 30, 2023, 09:15 AM IST
750 ഓളം പൊലീസുകാർ, തത്സമയം 72 ക്യാമറകൾ; ശബരിമലയിൽ കർശന സുരക്ഷാ ക്രമീകരണങ്ങൾ ഇവയാണ്...

Synopsis

എല്ലാവരുടെയും കൃത്യമായ കണക്കുകൾ വിലയിരുത്തിയാണ് പൊലീസ് സേവനം. ഓരോ സ്ഥലങ്ങളിലും കർശന സുരക്ഷ ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്. 

പത്തനംതിട്ട;  ശബരിമലയിൽ അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ സുരക്ഷ കൂട്ടി പൊലീസ്. കുസാറ്റ് അപകടത്തിന്റെ പശ്ചാത്തലത്തിൽ തിക്കും തിരക്കും ഒഴിവാക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. പൊലീസും വിവിധ സേനാംഗങ്ങളും ഉൾപ്പടെ ആയിരത്തിയഞ്ഞൂറോളം സുരക്ഷാ ജീവനക്കാരണ് സന്നിധാനത്തുള്ളത്. പമ്പയിൽ നിന്ന് കയറുന്ന തീത്ഥാടകർ, ദർശനം കഴിഞ്ഞ് മടങ്ങുന്നവർ, സന്നിധാനത്ത് വിരിവെക്കുന്നവർ എല്ലാവരുടെയും കൃത്യമായ കണക്കുകൾ വിലയിരുത്തിയാണ് പൊലീസ് സേവനം. ഓരോ സ്ഥലങ്ങളിലും കർശന സുരക്ഷ ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്. 

സ്വാമി അയ്യപ്പൻ റോഡിലും നീലിമല പാതയിലും തിരക്ക് കൂടാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. മഴ പെയ്താൽ തീർത്ഥാടകർ ഓടി കയറുന്ന സ്ഥലങ്ങളിലും പ്രത്യേക നിരീക്ഷണം. പുലർച്ചെ 3 മുതൽ 17 മണിക്കൂറാണ് തീത്ഥാടകർക്ക് ദർശനത്തിന് അവസരം. ഇതിൽ ഏറ്റവും അധികം തിരക്കുള്ളത് പുലച്ചെയാണ്. ഈ സമയങ്ങളിൽ വലിയ നടപ്പന്തൽ പതിനെട്ടാം പടി, തിരുമുറ്റം മാളികപ്പുറം എന്നിവിടങ്ങിളിൽ തിക്കും തിരക്കുമാകും. ഈ സാഹചര്യത്തിൽ ഭക്തരെ നിയന്ത്രിച്ചാണ് കടത്തി വിടുന്നത് ഏഴ് ഡിവിഷനുകളായി തിരിച്ചാണ് പൊലീസ് വിന്യാസം. 750 ഓളം പൊലീസുകാരണ് ഡ്യൂട്ടിയിലുള്ളത്. ഇതിന് പുറമെ കമാന്റോ, എൻഡിആർഎഫ്, ആർഎഎഫ് തുടങ്ങിയ സേനകളുമുണ്ട്. 72 ക്യാമറകളിലെ ദൃശ്യങ്ങൾ തത്സമയം കൺട്രോൾ റൂമിൽ നിരീക്ഷിക്കും.

ശബരിമല സന്നിധാനം ശുചിയാക്കി സൂക്ഷിക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്നവരാണ് ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ വിശുദ്ധി സേനാംഗങ്ങൾ. 1000 വിശുദ്ധി സേനാംഗങ്ങളെയാണ് ഇത്തവണ ജില്ലയില്‍ വിന്യസിച്ചിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നെത്തിയവരാണ് എല്ലാവരും. സന്നിധാനം 300, പമ്പ 210, നിലയ്ക്കല്‍ 450, പന്തളം 30, കുളനട 10 എന്നിങ്ങനെയാണ് വിശുദ്ധി സേനാംഗങ്ങളുടെ വിന്യാസം. സേനയുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് ഉപയോഗം തടയുക, പമ്പാനദി മാലിന്യ മുക്തമാക്കുക എന്നിവക്കായി മിഷന്‍ ഗ്രീന്‍ എന്ന പേരില്‍ ബോധവത്കരണവും നടപ്പിലാക്കുന്നുണ്ട്. 24 മണിക്കൂറും വിശുദ്ധി സേനാംഗങ്ങളുടെ സേവനം ലഭ്യമാണ്.

അപ്പത്തിനും അരവണയ്ക്കും കീടനാശിനിയില്ലാത്ത ജീരകം തന്നെ എത്തും, മുൻവർഷത്തെ വിതരണക്കാരിൽ നിന്നെത്തിക്കും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്


 

PREV
Read more Articles on
click me!

Recommended Stories

അടൂർ പ്രകാശിൻ്റേത് അങ്ങേയറ്റം സ്ത്രീവിരുദ്ധമായ പ്രതികരണമെന്ന് ‌മന്ത്രി വീണാ ജോർജ്; 'അവൾക്കൊപ്പം തുടർന്നും ഉണ്ടാകും'
ആർ ശ്രീലേഖ പെരുമാറ്റചട്ടം ലംഘിച്ചെന്ന് മന്ത്രി ശിവൻകുട്ടി; വിമർശനം വോട്ടെടുപ്പ് ദിനത്തിൽ പ്രീ പോൾ സർവേ ഫലം പങ്കുവച്ചതിനെതിരെ