കോർപ്പറേഷൻ സമരം അവസാനിപ്പിച്ച് പ്രതിപക്ഷം; ഡി ആർ അനിൽ സ്ഥാനമൊഴിയും, തീരുമാനം സമവായ ചർച്ചയ്ക്കൊടുവിൽ

Published : Dec 30, 2022, 04:02 PM ISTUpdated : Dec 30, 2022, 09:13 PM IST
കോർപ്പറേഷൻ സമരം അവസാനിപ്പിച്ച് പ്രതിപക്ഷം; ഡി ആർ അനിൽ സ്ഥാനമൊഴിയും, തീരുമാനം സമവായ ചർച്ചയ്ക്കൊടുവിൽ

Synopsis

ആരോഗ്യകരമായ ചർച്ചയാണ് നടന്നതെന്ന് ബിജെപി നേതാവ് വി വി രാജേഷ്. മേയറുടെ രാജി ആവശ്യം കോടതി തീരുമാനത്തിന് അനുസരിച്ച് നടക്കും

തിരുവനന്തപുരം : കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ പ്രതിപക്ഷം നടത്തി വരുന്ന സമരം തീർക്കാൻ ധാരണ. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷുമായി കക്ഷി നേതാക്കൾ നടത്തിയ സമവായ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം. അന്വേഷണം അതിന്റെ വഴിക്ക് നടക്കും. ഡി ആർ അനിലിനെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനത്ത് നിന്ന് ഒഴിവാക്കും. കത്ത് എഴുതിയ കാര്യം ഡിആർ അനിൽ സമ്മതിച്ചിട്ടുണ്ട്. ഭരണപരമായ കാര്യങ്ങളിൽ ഉയർന്ന ആക്ഷേപം പ്രത്യേകം പരിശോധിക്കും.

ആരോഗ്യകരമായ ചർച്ചയാണ് നടന്നതെന്ന് ബിജെപി നേതാവ് വി വി രാജേഷ്. മേയറുടെ രാജി ആവശ്യം കോടതി തീരുമാനത്തിന് അനുസരിച്ച് നടക്കും. നഗരസഭയിലെ ദൈനം ദിന പ്രതിഷേധം അവസാനിപ്പിക്കുന്നുവെന്നും വി വി രാജേഷ് അറിയിച്ചു. സമരം അവസാനിപ്പിക്കുന്നുവെന്ന് യുഡിഎഫും വ്യക്തമാക്കി. മൊത്തം അഴിമതിക്കെതിരെയായിരുന്നു സമരമെന്ന്  പാലോട് രവി പറഞ്ഞു. ഇതോടെ തിരുവനന്തപുരം നഗരസഭയിൽ കഴിഞ്ഞ 56 ദിവസമായി തുടരുന്ന സമരമാണ് അവസാനിക്കുന്നത്. 

Read More : തിരുവനന്തപുരം കോര്‍പറേഷനിലെ കത്ത് വിവാദം: അന്വേഷണ കമ്മീഷനെ നിയമിച്ച് സിപിഎം

PREV
click me!

Recommended Stories

സ്വർണാഭരണങ്ങളും മൊബൈൽ ഫോണും കവർന്നു, പിടിയിലായതിന് പിന്നാലെ ജാമ്യമെടുത്ത് മുങ്ങി; പിന്നീട് ഒളിവ് ജീവിതം, 6 വർഷത്തിന് ശേഷം പ്രതി പിടിയില്‍
വടക്കന്‍ കേരളത്തില്‍ കലാശക്കൊട്ട് ആവേശമാക്കി മുന്നണികൾ, പരസ്യപ്രചാരണം സമാപിച്ചു; നാളെ നിശബ്ദ പ്രചാരണം, മറ്റന്നാൾ വോട്ടെടുപ്പ്