
റാന്നി: നിർദ്ദിഷ്ട ശബരിമല വിമാനത്താവളം വരുന്ന പ്രദേശമായ കരിമ്പിൻകാട് സാമൂഹ്യ സമത്വ ജനാധിപത്യ വേദിയുടെ നേതൃത്വത്തില്‍ കുടില്‍കെട്ടി സമരം തുടങ്ങി. അനധികൃതമായി കൈവശം വച്ചിരിക്കുന്നവരിൽ നിന്ന് ഭൂമി പിടിച്ചെടുത്ത് കർഷകന് ലഭ്യമാക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.
ഇന്ന് രാവിലെയാണ് അഞ്ഞൂറോളം ആളുകള്‍ കരിമ്പിന്‍കാട് പ്രദേശത്തെത്തി കുടില്‍കെട്ടി സമരം ആരംഭിച്ചത്. ഹാരിസണ്‍ തുടങ്ങിയ വന്‍കിട എസ്റ്റേറ്റുകള്‍ വന്‍തോതില്‍ ഭൂമി കൈവശം വച്ചിട്ടുണ്ടെന്ന് ഇവര്‍ പറയുന്നു. അവരില്‍ നിന്ന് സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കുന്നില്ല. നിരവധി സിവില്‍ കേസുകള്‍ ഇതുമായി ബന്ധപ്പെട്ട് നല്‍കിയെങ്കിലും സര്‍ക്കാര്‍ അതു പരിഗണിക്കാതെ ഒളിച്ചുകളി നടത്തുകയാണെന്നും ഇവര്‍ പറയുന്നു. ഈ ഭൂമി പിടിച്ചെടുത്ത് അര്‍ഹരായ കര്‍ഷകര്‍ക്ക് നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
നിര്‍ദ്ദിഷ്ട ശബരിമല വിമാനത്താവളം വരുന്ന ചെറുവള്ളി എസ്റ്റേറ്റിന്‍റെ ഒരു ഭാഗമാണ് കരിമ്പിന്‍കാട്. പൊലീസ് സമരസ്ഥലത്തെത്തിയിട്ടുണ്ട്. സമരക്കാരുമായി പൊലീസ് ഉടന്‍ തന്നെ ചര്‍ച്ച നടത്തുമെന്നാണ് ലഭിക്കുന്ന വിവരം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam