
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസില്‍ കസ്റ്റഡിയില്‍ എടുത്ത രാഷ്ട്രീയ നേതാവ് കാരാട്ട് ഫൈസലിനെതിരെ ശക്തമായ തെളിവുകള്‍. ഫൈസലിനെതിരെ സന്ദീപ് നായരുടെ ഭാര്യ മൊഴി നല്‍കി. ഫൈസല്‍ പലതവണ സന്ദീപിനെ കാണാനെത്തിയെന്നാണ് ഭാര്യയുടെ മൊഴിയില്‍ പറയുന്നത്. ഇരുവരും സംസാരിച്ചത് സ്വര്‍ണ്ണക്കടത്തിനെക്കുറിച്ചെന്നും നയതന്ത്ര ബാഗിലൂടെ എത്തിച്ച സ്വര്‍ണ്ണം വില്‍ക്കാന്‍ സഹായിച്ചെന്നും മൊഴിയില്‍ പറയുന്നു. കാരാട്ട് ഫൈസലിന്‍റെ അറസ്റ്റ് നാളെ രേഖപ്പെടുത്തിയേക്കും. കാരാട്ട് ഫൈസല്‍ എക്സി.ഡയറക്ടറായ കൊടുവള്ളി കിംസ് ട്രസ്റ്റ് ആശുപത്രിയില്‍ കസ്റ്റംസ് പരിശോധന. പിടിഎ റഹീമാണ് ആശുപത്രിയുടെ ചെയര്‍മാന്‍.
കൊടുവള്ളിയിലെ ഇടത് മുന്നണിയുടെ നേതാക്കളിൽ പ്രമുഖനാണ് പിടിയിലായ കാരാട്ട് ഫൈസൽ. കൊടുവള്ളിയിലെ ലീഗ് കോട്ട തകർത്ത പിടിഎ റഹീമിന്‍റെ അടുത്ത അനുയായിയും ബന്ധുവും കൂടിയാണ് ഇദ്ദേഹം. കൊടുവള്ളി നഗരസഭയിലെ കൊടുവള്ളി ടൗണ്‍വാര്‍ഡിലെ കൗണ്‍സിലറാകും മുമ്പേ നിരവധി സ്വർണ്ണക്കടത്ത് കേസുകളിൽ ഫൈസൽ പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ട്. ഇന്ന് രാവിലെ കോഴിക്കോട് നിന്നുമാണ് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തത്. സ്വർണക്കടത്തിന്‍റെ മുഖ്യആസൂത്രകനായ കെ ടി റമീസിനെ ചോദ്യം ചെയ്തതിൽ നിന്നാണ് കാരാട്ട് ഫൈസലിലേക്ക് അന്വേഷണം എത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam