
കണ്ണൂർ : ഏറ് പടക്കം ഉണ്ടാക്കി സ്ഫോടനം നടത്തി ദൃശ്യം പ്രചരിപ്പിച്ച കോളേജ് വിദ്യാർത്ഥി കണ്ണൂരിൽ അറസ്റ്റിൽ. ധർമ്മടം പൊലീസ് ആണ് വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തത്. പടക്കം ഉണ്ടാക്കി വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു. നാല് പേർ ചേർന്നാണ് ഏറ് പടക്കം ഉണ്ടാക്കിയത്. സംഭവത്തിൽ പങ്കാളികളായ സംഘത്തിലെ മറ്റ് മൂന്ന് പേരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. ബോംബ് നിർമ്മിക്കുന്ന മാതൃകയിലാണ് ഏറ് പടക്കം ഉണ്ടാക്കിയത്. നിർമ്മാണ രീതിയും വീഡിയോയിൽ ചിത്രീകരിച്ചിരുന്നു. പടക്കത്തിന്‍റെ വെടിമരുന്നാണ് ഉപയോഗിച്ചതെന്നാണ് വിദ്യാർത്ഥി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. സ്ഫോടനം റീൽ വീഡിയോ ആക്കി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു.
Read More : 'ബിജെപി ജയിച്ചാൽ ബൊമ്മൈ തന്നെ കര്‍ണാടക മുഖ്യമന്ത്രി'; ലിംഗായത്ത് വോട്ട് ചോരാതിരിക്കാൻ നീക്കവുമായി അമിത് ഷാ