വന്ദേഭാരത് മിഷനില്‍ അവസരം കിട്ടിയില്ല; സ്വന്തമായി വിമാനം ചാര്‍ട്ടര്‍ ചെയ്ത് വിദ്യാര്‍ത്ഥികള്‍

Published : Jun 27, 2020, 01:23 AM ISTUpdated : Jun 27, 2020, 10:36 AM IST
വന്ദേഭാരത് മിഷനില്‍ അവസരം കിട്ടിയില്ല; സ്വന്തമായി വിമാനം ചാര്‍ട്ടര്‍ ചെയ്ത് വിദ്യാര്‍ത്ഥികള്‍

Synopsis

ആദ്യമായാണ് വിദ്യാര്‍ഥികള്‍ തന്നെ ചാര്‍ട്ടര്‍ ചെയ്ത് വിമാനം കേരളത്തിലെത്തുന്നത്.  

കീവ്: വന്ദേ ഭാരത് ദൗത്യത്തില്‍ അവസരം കിട്ടാത്തതിനാല്‍ സ്വന്തമായി വിമാനം ചാര്‍ട്ടര്‍ ചെയ്ത് ഉക്രൈനില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ഥികള്‍. ഉക്രൈന്‍ തലസ്ഥാനമായ കീവില്‍ നിന്ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ കൊച്ചിയില്‍ ഇറങ്ങും. പരീക്ഷ കഴിഞ്ഞു, അവധി തുടങ്ങി. ഇനി എന്ന് ക്ലാസ് തുടങ്ങുമെന്ന് അറിയില്ല. ഉക്രൈനില്‍ രോഗം പടരുകയാണ്. നാട്ടിലേക്ക് തിരിക്കാന്‍ വന്ദേഭാരത് വിമാനത്തിനായി രജിസ്റ്റര് ചെയ്‌തെങ്കിലും ഫലം ഉണ്ടായില്ല-വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. 
 
അങ്ങനെയാണ് കീവിലെ നാല് സര്‍വകലാശാലയില്‍ നിന്നുള്ള 324 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ വിമാനം ചാര്‍ട്ടര്‍ ചെയ്യാന്‍ ഏജന്‍സിയെ സമീപിച്ചത്. സര്‍ക്കാര്‍ അനുമതി കിട്ടിയെങ്കിലും കൊവിഡ് പരിശോധന മാനദണ്ഡം യാത്ര മുടക്കുമോ എന്ന ആശങ്കയിലായിരുന്നു കുട്ടികള്‍. മാസ്‌കും ഗ്ലൗസും പിപിഇ കിറ്റുമെല്ലാം ഏജന്‍സി തന്നെ നല്‍കി. സെപ്റ്റംബറില് ഓണ്‍ലൈന്‍ ക്ലാസ് ആയിരിക്കും തുടങ്ങുക. 

PREV
click me!

Recommended Stories

ശശി തരൂരിന് സവര്‍ക്കര്‍ പുരസ്കാരം; ചോദ്യത്തോട് പ്രതികരിക്കാതെ കൈകൂപ്പി തൊഴുത് വിഡി സതീശൻ, രാഹുലിന്‍റെ ജാമ്യത്തിൽ മറുപടി
ചിത്രപ്രിയ കഴിഞ്ഞ ശനിയാഴ്ച വീട്ടിൽ നിന്നിറങ്ങിയത് കടയിലേക്കെന്ന് പറഞ്ഞ്, പിന്നീട് കണ്ടെത്തിയത് ഒഴിഞ്ഞ പറമ്പിൽ മൃതദേഹം