കോഴിക്കോട് എൻഐടിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

Published : May 06, 2024, 08:34 AM ISTUpdated : May 06, 2024, 10:49 AM IST
കോഴിക്കോട് എൻഐടിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

Synopsis

ബി ടെക് മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി യോഗേശ്വർ നാഥാണ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും ചാടി മരിച്ചത്.

കോഴിക്കോട്: കോഴിക്കോട് എൻഐടിയിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. മൂന്നാംവർഷ ബി ടെക് മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി യോഗേശ്വർ നാഥാണ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും ചാടി മരിച്ചത്. ഇന്ന് രാവിലെ അഞ്ചരയോടെ ആയിരുന്നു സംഭവം. മഹാരാഷ്ട്ര സ്വദേശി ആണ് യോഗേശ്വർ നാഥ്.

ആത്മഹത്യക്ക് മുൻപ് യോഗേശ്വര് വീട്ടിലേക്ക് മെസേജ് അയച്ചിരുന്നു. പിന്നാലെ വാർഡനെ വീട്ടുകാർ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹോസ്റ്റൽ മുറ്റത്ത് യോഗേശ്വറിനെ രക്തം വാർന്ന നിലയിൽ കണ്ടെത്തിയത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. എൻഐടിയിൽ സമീപ കാലത്ത് നടപ്പാക്കിയ നിയന്ത്രണങ്ങൾ വിദ്യാർഥികളെ സമ്മർദത്തിലാക്കിയിരുന്നതായി ആരോപണം ഉയർന്നിരുന്നു. കഴിഞ്ഞ അധ്യയന വർഷം മാത്രം ഇവിടെ 4 കുട്ടികളാണ്  ആത്മഹത്യ ചെയ്തത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

ദിലീപ് നല്ല നടനാണ്, അയാളുടെ വ്യക്തിപരമായ കാര്യങ്ങൾ അറിയില്ലെന്നും വെള്ളാപ്പള്ളി; 'നടൻമാരെയും നടിമാരെയും കുറിച്ച് ഒന്നും അറിയില്ല'
ഇടുക്കിയിൽ വോട്ട് ചെയ്ത് മടങ്ങിയ യുവാവ് ചെക്ക് ഡാമിൽ മുങ്ങിമരിച്ചു