നീന്തൽ പരിശീലനത്തിനായി കൂട്ടുകാര്‍ക്കൊപ്പം പുഴയിലിറങ്ങി; ആഴമുള്ള ഭാഗത്തേക്ക് തെന്നി നീങ്ങി, വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Published : Oct 07, 2025, 11:12 PM IST
ernakulam drown death student

Synopsis

എറണാകുളം വാരാപ്പുഴയിൽ നീന്തൽ പരിശീലനത്തനായി കൂട്ടുകാര്‍ക്കൊപ്പം പുഴയിലിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ചേരാനല്ലൂർ മാതിരപ്പിള്ളി ജോൺസൺ - ഷിബി ദമ്പതികളുടെ മകൻ ഗോഡ് വിനാണ് (13) മരിച്ചത്. ഇന്ന് വൈകിട്ട് കണ്ടനാട് ബോട്ട് ജെട്ടിക്ക് സമീപത്താണ് അപകടം.

എറണാകുളം: എറണാകുളം വാരാപ്പുഴയിൽ നീന്തൽ പരിശീലനത്തനായി കൂട്ടുകാര്‍ക്കൊപ്പം പുഴയിലിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ചേരാനല്ലൂർ മാതിരപ്പിള്ളി ജോൺസൺ - ഷിബി ദമ്പതികളുടെ മകൻ ഗോഡ് വിനാണ് (13) മരിച്ചത്. ഇന്ന് വൈകിട്ട് നാലിന് കണ്ടനാട് ബോട്ട് ജെട്ടിക്ക് സമീപത്താണ് ദുരന്തമുണ്ടായത്. കോതാട് ജീസസ് ഹയർസെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ഗോഡ്‌ വിൻ ക്ലാസ് കഴിഞ്ഞശേഷം മൂന്ന് കൂട്ടുകാർക്കൊപ്പമാണ് പുഴയോട് ചേർന്നുള്ള തോട്ടിൽ നീന്തൽ പരിശീലനത്തിന് ഇറങ്ങിയത്.പുഴയുടെ ആഴമുള്ള ഭാഗത്തേക്ക് തെന്നി നീങ്ങിയ ഗോഡ് വിൻ മുങ്ങിത്താഴുകയായിരുന്നു. രക്ഷിക്കാനായി ശ്രമിച്ച കൂട്ടുകാരനും നീന്തൽ അറിയാത്ത ഗോഡ്‍വിനൊപ്പം മുങ്ങി താഴ്ന്നു. ബഹളം കേട്ട് സമീപത്ത് ജോലി ചെയ്തിരുന്നവർ ഓടിയെത്തിയാണ് കൂട്ടുകാരനെ രക്ഷപ്പെടുത്തിയത്. ഇതിനിടയിൽ വെള്ളത്തിനടിയിലേയ്ക്ക് താഴ്ന്ന് പോയ ഗോഡ് വിനെ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഫയർഫോഴ്സ് സ്കൂബ ടീമിന്‍റെ രണ്ടു മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഐആർഐഎസ് ലാവന്റെ ദൃശ്യം പകർത്തിയ 2 മാധ്യമപ്രവർത്തകർ അറസ്റ്റിൽ; ഫോട്ടോയെ‌ടുത്താൽ കേസെ‌ടുക്കുമെന്ന് കൊച്ചി പൊലീസ്
കോടിയേരി പറഞ്ഞ വാക്ക് പാലിക്കണം, എൽഡിഎഫിൽ സീറ്റ് വിഭജനത്തിലെ അതൃപ്തി പരസ്യമാക്കി ആർജെഡി; '6 സീറ്റ് ആവശ്യത്തിൽ പിന്നോട്ടില്ല, നീതി വേണം'