ഓടിക്കൊണ്ടിരുന്ന കെഎസ്ആർടി ബസിൽ നിന്നും വിദ്യാർത്ഥിനി തെറിച്ച് വീണു; ജീവനക്കാർ അറിഞ്ഞില്ല

Published : Oct 17, 2022, 08:03 PM ISTUpdated : Oct 17, 2022, 09:34 PM IST
ഓടിക്കൊണ്ടിരുന്ന കെഎസ്ആർടി ബസിൽ നിന്നും വിദ്യാർത്ഥിനി തെറിച്ച് വീണു; ജീവനക്കാർ അറിഞ്ഞില്ല

Synopsis

അപകടത്തില്‍ കൊട്ടാരക്കര ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി അൽഖയ്ക്ക് പരുക്കേറ്റു. വിദ്യാർത്ഥിനി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. 

കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി ബസിൽ നിന്നും വിദ്യാർത്ഥിനി തെറിച്ച് വീണു. അപകടത്തില്‍ കൊട്ടാരക്കര ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി അൽഖയ്ക്ക് പരുക്കേറ്റു. വിദ്യാർത്ഥിനി തെറിച്ചു വീണിട്ടും ബസ് ജീവനക്കാർ ഇതറിഞ്ഞില്ല. അപകടത്തില്‍ കുട്ടിയുടെ തലയിലും മുഖത്തും കാലുകളിലും മുറിവേറ്റു. വിദ്യാർത്ഥിനി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. 

അതിനിടെ, സ്കൂൾ ബസ്സുകൾക്കിടയിൽ കുടുങ്ങി കോഴിക്കോട് വിദ്യാർത്ഥി മരിച്ചു. കോഴിക്കോട് കൊടിയത്തൂർ പി ടി എം ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ബാഹിഷ് ആണ് മരിച്ചത്. സ്കൂൾ വളപ്പിലാണ് അപകടമുണ്ടായത്. ബസ് പുറകോട്ടെടുക്കുന്നതിനിടെയായിരുന്നു ഏവരെയും നടക്കുന്ന സംഭവം ഉണ്ടായത്. ഗുരുതര പരിക്കേറ്റ കുട്ടിയെ മെഡി. കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

PREV
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം