വിദ്യാർത്ഥിയുടെ വിരൽ ബസിനുള്ളിൽ കുടുങ്ങി, പുറത്തെടുക്കാൻ ശ്രമിച്ചിട്ടും നടന്നില്ല; പരിക്കേൽക്കാതെ പുറത്തെടുത്ത് ഫയർ ഫോഴ്‌സ്

Published : Aug 24, 2025, 09:44 AM IST
Rescue

Synopsis

മലപ്പുറത്ത് സ്‌കൂൾ ബസിൽ കുടുങ്ങിയ വിദ്യാർത്ഥിയുടെ കൈവിരൽ പരിക്കേൽക്കാതെ ഫയർ ഫോഴ്‌സ് പുറത്തെടുത്തു

മലപ്പുറം: മലപ്പുറത്ത് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കൈവിരൽ സ്കൂൾ ബസ്സിൽ കുടുങ്ങി. കൊണ്ടോട്ടിയിലെ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാര്‍ത്ഥിയുടെ വിരലാണ് സ്‌കൂൾ ബസിൽ കുടുങ്ങിയത്. കഴിഞ്ഞ് ദിവസം വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. വീട്ടിനടുത്ത് കോടങ്ങാട് ബസ് ഇറങ്ങാൻ നോക്കുമ്പോഴാണ് കൈ കുടുങ്ങിയത്. ബസ് ജീവനക്കാരും ഒപ്പമുള്ളവരും വിരൽ പുറത്ത് എടുക്കാൻ നോക്കിയെങ്കിലും നടന്നില്ല. തൊട്ടു പിന്നാലെ, ബസ് ഫയര്‍ സ്റ്റേഷനിലെത്തിച്ചാണ് വിരൽ സുരക്ഷിതമായി പുറത്തെടുത്തത്. ഒരു മണിക്കൂര്‍ സമയമെടുത്തായിരുന്നു രക്ഷപ്രവര്‍ത്തനം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'പിണറായി എന്‍റെ നാട്ടുകാരൻ എന്ന് പറയാൻ ലജ്ജയുണ്ട്, ഖജനാവിൽ വല്ലതും ബാക്കിയുണ്ടോ, ജനരോഷം ഇരമ്പും'; പുതുയുഗയാത്രയുടെ സമാപന വേദിയിൽ ആഞ്ഞടിച്ച് നേതാക്കൾ
അപൂർവ്വ ശസ്ത്രക്രിയ, ചേർത്തലയിൽ 66കാരിയുടെ മുഖത്തെ കുരുവിൽ നിന്ന് പുറത്തെടുത്തത് ഡിറോഫിലേറിയ ഇനത്തിൽ പെട്ട പുഴുക്കളെ