കലോത്സവ വേദിയിൽ തെന്നിവീണ് വിദ്യാർത്ഥിക്ക് പരിക്ക്; കോൽക്കളി വേദിയിൽ പ്രതിഷേധം, മത്സരം നിർത്തിവെച്ചു

Published : Jan 03, 2023, 02:16 PM ISTUpdated : Jan 03, 2023, 03:17 PM IST
കലോത്സവ വേദിയിൽ തെന്നിവീണ് വിദ്യാർത്ഥിക്ക് പരിക്ക്; കോൽക്കളി വേദിയിൽ പ്രതിഷേധം, മത്സരം നിർത്തിവെച്ചു

Synopsis

 എറണാകുളം ജില്ലയിലെ പെരുമ്പാവൂർ സബ്ജില്ലയിൽ നിന്നുള്ള വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.

കോഴിക്കോട്: കലോത്സവ വേദിയിൽ പ്രതിഷേധം. കോല്‍ക്കളി വേദിയിലെ കാർപെറ്റിൽ മത്സരാര്‍ത്ഥി തെന്നി വീണതാണ് പ്രശ്നത്തിന് കാരണം. മത്സരം താത്ക്കാലികമായി നിർത്തിവെച്ചു. വിദ്യാർത്ഥിയെ ആശുപത്രിയിലേക്ക് മാറ്റി. കാർപെറ്റ് മാറ്റണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. ഹൈസ്കൂള്‍ വിഭാഗം കോൽക്കളി മത്സരവിഭാ​ഗത്തിലാണ് സംഭവം.

കാര്‍പെറ്റില്‍ തട്ടിവീണ് വിദ്യാര്‍ത്ഥിയുടെ കാലിനും കൈക്കുമാണ് പരിക്കേറ്റത്. മത്സരം ആരംഭിച്ചപ്പോള്‍ തന്നെ ചെറിയ പ്രശ്നങ്ങള്‍ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. കൃത്യമായി പരിഹാരം കണ്ടില്ലെന്നാണ് പറയുന്നത്. ഹൈസ്കൂൾ വിഭാ​ഗം മത്സരം നിർത്തിവെച്ചു. എറണാകുളം ജില്ലയിലെ പെരുമ്പാവൂർ സബ്ജില്ലയിൽ നിന്നുള്ള വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും വേദിക്ക് പുറത്ത് പ്രതിഷേധിക്കുകയാണ്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വൈറലാകാനുള്ള തന്ത്രം, യാത്രക്കാരെ കബളിപ്പിക്കുന്ന രീതിയിൽ റീല്‍സ് പിടുത്തം; ഒടുക്കം പിടിവീണു
മണ്ണാർക്കാട് കാട്ടാന ആക്രമണം: വനംവകുപ്പ് വാച്ചർക്ക് ദാരുണാന്ത്യം; ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ ആക്രമണം