തദ്ദേശ തെരഞ്ഞെടുപ്പിൽ സ്പെഷ്യൽ പൊലീസുകാരായി മുൻ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളും എത്തും

By Web TeamFirst Published Nov 25, 2020, 7:23 PM IST
Highlights

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സഹായിക്കാനായി 18 വയസ് കഴിഞ്ഞ  മുൻ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളെ നിയോഗിക്കാൻ ഡിജിപി ശുപാർശ ചെയ്തിരുന്നു. 

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെപ്പെടുപ്പിൽ സ്പെഷ്യൽ പൊലീസുകാരായി മുൻ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളെയും നിയമിക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സഹായിക്കാനായി 18 വയസ് കഴിഞ്ഞ  മുൻ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളെ നിയോഗിക്കാൻ നേരത്തെ ഡിജിപി ശുപാർശ ചെയ്തിരുന്നു. ഇതനുസരിച്ച് സ്റ്റുഡൻ്റ് പൊലീസിൽ സജീവമായിരുന്ന വിദ്യാർത്ഥികളെ തെരെഞ്ഞെടുപ്പിൽ ഉപയോഗിക്കാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. 

click me!