കേന്ദ്ര ഏജൻസികൾ മോദിയുടെ 'കർസേവകർ', കേരളത്തിൽ വികസനം വരുന്നത് ചിലർക്ക് ഇഷ്ടമല്ലെന്നും വിജയരാഘവൻ

Published : Nov 25, 2020, 06:24 PM ISTUpdated : Nov 25, 2020, 06:43 PM IST
കേന്ദ്ര ഏജൻസികൾ മോദിയുടെ 'കർസേവകർ', കേരളത്തിൽ വികസനം വരുന്നത് ചിലർക്ക് ഇഷ്ടമല്ലെന്നും വിജയരാഘവൻ

Synopsis

കേന്ദ്ര ഏജൻസികൾ മോദിയുടെ കർസേവർ ആയി ചുരുങ്ങി. സിഎജി ഭരണഘടനാ ലംഘനം നടത്തി. നിയമസഭയിൽ വെക്കുന്നതിന് മുൻപ് വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി കൊടുത്തു

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ കേസുകളിൽ അന്വേഷണം നടത്തുന്ന കേന്ദ്ര ഏജൻസികളെ മോദിയുടെ കർസേവകറെന്ന് വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. എൽഡിഎഫിന്റെ വികസന സംരക്ഷണ ദിനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ വികസനം ഉണ്ടാവുന്നത് ചിലർക്ക് ഇഷ്ടപ്പെടുന്നില്ല. സർക്കാരിനെതിരെ കളവുകൾ എഴുതുന്നു. സംസ്ഥാന സർക്കാരിനെതിരെയുള്ള അട്ടിമറി സമരത്തിൽ ബിജെപിയും കൊൺഗ്രസും കൈകോർത്തുവെന്നും അദ്ദേഹം വിമർശിച്ചു.

കേന്ദ്ര ഏജൻസികൾ മോദിയുടെ കർസേവർ ആയി ചുരുങ്ങി. സിഎജി ഭരണഘടനാ ലംഘനം നടത്തി. നിയമസഭയിൽ വെക്കുന്നതിന് മുൻപ് വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി കൊടുത്തു. കോൺഗ്രസ് കുഞ്ഞാലിക്കുട്ടിക്ക് കീഴടങ്ങി, മത മൗലിക വാദികളുമായി കൂട്ടുചേരുന്നു. ഇതെല്ലാം ജനം കാണുന്നുണ്ട്. കിഫ്ബി പുതുമണവാട്ടിയല്ല. പിണറായി വിജയനെ ഒരു പ്രതിപ്പറ്റികയിലും ഉൾപ്പെടുത്താൻ കഴിയില്ല. സാക്ഷികളും കള്ള സാക്ഷികളും ഉണ്ടായാലും കേന്ദ്ര ഏജൻസികൾ അന്വേഷിച്ചാലും ഒരു കുറ്റവും കണ്ടെത്താൻ കഴിയില്ല. മോദിയുടെ രീതിശാസ്ത്രമല്ല ഇവിടെയെന്നും അദ്ദേഹം പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിജെപി പ്രവർത്തകരായ ദമ്പതികളെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി
'ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി': നടിയെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മി