എസ്എസ്എൽസി പരീക്ഷയിൽ മാ‍ർക്ക് കുറഞ്ഞു: കൊല്ലത്ത് വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു

Published : Jun 30, 2020, 05:02 PM ISTUpdated : Jun 30, 2020, 05:07 PM IST
എസ്എസ്എൽസി പരീക്ഷയിൽ മാ‍ർക്ക് കുറഞ്ഞു: കൊല്ലത്ത് വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു

Synopsis

 കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

കൊല്ലം: എസ്എസ്എൽസി പരീക്ഷയിൽ മാർക്ക് കുറഞ്ഞതിൻ്റെ നിരാശയിൽ കൊല്ലത്ത് വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വെണ്ടാർ സ്വദേശിയായ പതിനാറുകാരനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

ഇന്ന് ഉച്ചയ്ക്ക് വിദ്യാഭ്യാസമന്ത്രി രവീന്ദ്രനാഥാണ് ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ ഫലപ്രഖ്യാപനം നടത്തിയത്. 98.82 എന്ന റെക്കോർഡ് വിജയശതമാനമാണ് ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ ഉണ്ടായിരിക്കുന്നത്. കൊവിഡ് വൈറസ് വ്യാപനം മൂലം മാർച്ചിൽ നിർത്തി വച്ച പരീക്ഷ മെയ് അവസാനവാരത്തിൽ സാമൂഹിക അകലം പാലിച്ചു കൊണ്ട് പുനരാരംഭിക്കുകയായിരുന്നു. 

കൊവിഡ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഓൺലൈനായി തന്നെ പ്ലസ് വൺ അഡ്മിഷൻ പൂ‍ർത്തിയാക്കാനും. ഓൺലൈനായി ക്ലാസുകൾ ആരംഭിക്കാനുമാണ് സംസ്ഥാന സ‍ർക്കാരിൻ്റെ തീരുമാനം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പത്തനംതിട്ടയിൽ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ വിശ്വസ്തന് വിജയം
വയനാട്ടിൽ അക്കൗണ്ട് തുറന്ന് ബിജെപി, തിരുനെല്ലിയിലും പുളിയാർമലയിലും ബിജെപിക്ക് നേട്ടം