Latest Videos

കേരള എഞ്ചിനീയറിങ് മെഡിക്കൽ പ്രവേശനം (കീം 2024); അപേക്ഷിച്ചവർക്ക് കോഴ്സുകൾ കൂട്ടിച്ചേർക്കാൻ 2 ദിവസത്തെ അവസരം

By Web TeamFirst Published Apr 23, 2024, 10:28 AM IST
Highlights

ഫീസ് അടച്ച അപേക്ഷകർക്കാണ് കോഴ്സുകൾ കൂട്ടിച്ചേർക്കുന്നതിന് സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണർ ഇപ്പോൾ അവസരം ഒരിക്കുന്നത്.

തിരുവനന്തപുരം: കേരള എഞ്ചിനീയറിങ് ആന്റ് മെഡിക്കൽ പ്രവേശനത്തിന് (കീം 2024) അപേക്ഷിച്ചവർക്ക് കോഴ്സുകൾ കൂട്ടിച്ചേർക്കാൻ അവസരം.  എൻജിനിയറിങ്, ഫാർമസി, ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് ഫീസ് അടച്ച അപേക്ഷകർക്കാണ് കോഴ്സുകൾ കൂട്ടിച്ചേർക്കുന്നതിന് സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണർ ഇപ്പോൾ അവസരം ഒരിക്കുന്നത്. 

ആർക്കിടെക്ചർ (ബി.ആർക്) കോഴ്സ് കൂട്ടിച്ചേർക്കുന്നവർ കൗൺസിൽ ഓഫ് ആർക്കിടെക്ചർ (NATA) നടത്തുന്ന പരീക്ഷ എഴുതി നിശ്ചിത യോഗ്യത നേടിയിരിക്കണം. മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകൾ കൂട്ടിച്ചേർക്കുന്നവർ നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന നീറ്റ് യു.ജി 2024 പരീക്ഷ എഴുതി നിശ്ചിത യോഗ്യത നേടിയിരിക്കണം.

ഫീസ് അടച്ചവർക്ക് കോഴ്സുകൾ കൂട്ടിച്ചേർക്കുന്നതിന് ഇന്ന് (2024 ഏപ്രിൽ 23ന്) രാവിലെ 10 മുതൽ 24ന് വൈകുന്നേരം നാല് മണി വരെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ സൗകര്യമുണ്ട്. കോഴ്സുകൾ കൂട്ടിച്ചേർക്കുന്നത് സംബന്ധിച്ചുള്ള വിശദമായ വിജ്ഞാപനം പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ ലഭ്യമാണ്. ഹെൽപ് ലൈൻ നമ്പർ: 0471 - 2525300.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!