ഗൂഗിൾ പേ വഴി പണം നൽകും, കടക്കാരന് കിട്ടില്ല; വിദ്യാർത്ഥികളെ കടക്കാർ പിടികൂടി പൊലീസിന് കൈമാറി; തട്ടിപ്പ്

Published : Mar 20, 2025, 08:26 AM IST
ഗൂഗിൾ പേ വഴി പണം നൽകും, കടക്കാരന് കിട്ടില്ല; വിദ്യാർത്ഥികളെ കടക്കാർ പിടികൂടി പൊലീസിന് കൈമാറി; തട്ടിപ്പ്

Synopsis

ഗൂഗിൾ പേ വഴി എന്ന വ്യാജേന വ്യാജ ആപ്പ് ഉപയോഗിച്ച് പണം അയച്ചതായി കാണിച്ച് തട്ടിപ്പ് നടത്തുന്നതായിരുന്നു ഇവരുടെ രീതി

പാലക്കാട്: ചെർപ്പുളശ്ശേരിയിൽ വ്യാപാര സ്‌ഥാപനങ്ങളിൽ നിന്നു സാധനങ്ങൾ വാങ്ങിയ ശേഷം വ്യാജ ആപ് ഉപയോഗിച്ചു തട്ടിപ്പു നടത്താൻ ശ്രമിച്ച 2 വിദ്യാർഥികളെ വ്യാപാരികൾ പിടികൂടി ചെർപ്പുളശ്ശേരി പൊലീസിനു കൈമാറി. ചെർപ്പുളശ്ശേരിയിലെ വസ്ത്ര വിൽപനശാലയിലും ഫാൻസി കടയിൽ നിന്നു സാധനങ്ങൾ വാങ്ങിയ വിദ്യാർത്ഥികൾ വ്യാജ ആപ്പ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതിനെ തുടർന്നാണ് കടക്കാരുടെ പിടിയിലായത്.

ഗൂഗിൾ പേ വഴിയാണ് വിദ്യാർത്ഥികൾ സാധനങ്ങൾക്ക് പണം നൽകിയത്. ആപ് ഉപയോഗിച്ച് സ്ക‌ാൻ ചെയ്ത‌് പണം അയച്ചതായി ഇവർ ഭാവിച്ചു. തുക അയച്ചതിന്റെ ചിഹ്നം മൊബൈൽ ഫോണിൽ കാണിച്ചെങ്കിലും കട ഉടമയുടെ അക്കൗണ്ടിലേക്ക് തുക എത്തിയില്ല. പണം കിട്ടിയില്ലെന്ന് മനസിലാക്കിയ കടയുടമ വിദ്യാർഥികളെ ചോദ്യം ചെയ്തതോടെയാണ് വ്യാജ ആപ് വിവരം അറിഞ്ഞതെന്നു വ്യാപാരികൾ പറയുന്നു. പിന്നീട് ഇവരെ താക്കീതു നൽകി വിട്ടയച്ചു. തൊട്ടടുത്ത ദിവസം  മറ്റൊരു കടയിലെത്തി സമാ നരീതിയിൽ തട്ടിപ്പു നടത്താൻ ശ്രമിച്ചതോടെയാണു വിദ്യാർഥി കളെ പൊലീസിനു കൈമാറിയതെന്നു വ്യാപാരികൾ പറഞ്ഞു. സംഭവത്തിൽ ചെർപ്പുളശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചു. വിദ്യാർഥികളെ ചോദ്യം ചേയ്‌ത ശേഷം രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു. കൂടുതൽ അന്വേഷണം നടത്തി ജുവനൈൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.


 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം