കാട്ടാക്കടയിൽ വിദ്യാർത്ഥികളെ മർദ്ദിച്ച സംഭവം; പൊലീസിന് വീഴ്ച പറ്റിയെന്ന് കണ്ടെത്തൽ, അച്ചടക്ക നടപടിക്ക് ശുപാർശ

By Web TeamFirst Published Jun 9, 2021, 4:44 PM IST
Highlights

പ്രായപൂർത്തിയാകാത്ത കുട്ടികളെ  കസ്റ്റഡിയിൽ എടുത്തപ്പോൾ പൊലീസ് വേണ്ടത്ര ​ജാ​ഗ്രത കാണിച്ചില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച കാട്ടാക്കട ഡിവൈഎസ്പിയുടെ റിപ്പോർട്ടിന്മേൽ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിക്ക് ഡിഐജി ശുപാർശ ചെയ്തു. ഐജിക്ക് റിപ്പോർട്ട് കൈമാറി.

തിരുവനന്തപുരം: കാട്ടാക്കടയിൽ വിദ്യാർത്ഥികൾക്ക് മർദ്ദനമേറ്റ സംഭവത്തിൽ പൊലീസിന്റെ ഭാ​ഗത്ത് വീഴ്ചയുണ്ടായെന്ന് കണ്ടെത്തൽ‍. പ്രായപൂർത്തിയാകാത്ത കുട്ടികളെ  കസ്റ്റഡിയിൽ എടുത്തപ്പോൾ പൊലീസ് വേണ്ടത്ര ​ജാ​ഗ്രത കാണിച്ചില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച കാട്ടാക്കട ഡിവൈഎസ്പിയുടെ റിപ്പോർട്ടിന്മേൽ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിക്ക് ഡിഐജി ശുപാർശ ചെയ്തു. ഐജിക്ക് റിപ്പോർട്ട് കൈമാറി.

കാട്ടാക്കട അഞ്ചുതെങ്ങിൻമൂടിലെ അമ്പല പടവിലിരുന്ന് മൊബൈലിൽ അശ്ലീല ദൃശ്യം കണ്ടു എന്നാരോപിച്ചായിരുന്നു പ്ലസ് വൺ വിദ്യാർത്ഥികളെ പൊലീസ് മർദ്ദിച്ചത്. സംഭവത്തില്‍ കാട്ടാക്കട പൊലീസിനെതിരെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ രംഗത്തെത്തുകയായിരുന്നു. 

ഓണ്‍ലൈൻ ക്ലാസിൽ പങ്കെടുത്ത വിദ്യാർത്ഥികളെയാണ് പൊലീസ് മർദ്ദിച്ചതെന്നാണ് പരാതി. വടിയും കേബിൾ വയറും ഉപയോഗിച്ചാണ് മർദ്ദനം. തറയിലിട്ട് ചവിട്ടിയെന്നും പരാതിയുണ്ട്. വിദ്യാർത്ഥികളെ അടിക്കാൻ പൊലീസ് ഉപയോഗിച്ച കേബിൾ പൊലീസ് ജീപ്പിൽ നിന്ന് കണ്ടെത്തിയിരുന്നു. കാട്ടാക്കട ഡിവൈഎസ്പി എസ് ഷാജി സംഭവസ്ഥലത്തെത്തി രക്ഷിതാക്കളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും മൊഴിയെടുത്തിരുന്നു. മർദ്ദനത്തിന്‍റെ അടയാളങ്ങൾ വിദ്യാർത്ഥികളുടെ ശരീരത്തിൽ പ്രകടമാണ്. കാട്ടാക്കട സിഐക്കും പൊലീസ് സംഘത്തിനുമെതിരെ പരാതിയുമായി മുന്നോട്ട് പോകുമെന്ന് രക്ഷിതാക്കൾ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ കേസെടുക്കുമെന്ന് ബാലാവകാശ കമ്മീഷൻ അറിയിച്ചിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!