'ഉള്ളിൽ തീയാണ്'; കുടുംബത്തെ ഓ‍‍ർത്ത് ആശങ്കയിൽ തൃശൂരിൽ കഴിയുന്ന അഫ്​ഗാൻ വിദ്യാ‍ർത്ഥികൾ

By Web TeamFirst Published Aug 27, 2021, 12:01 PM IST
Highlights


നജീബുള്ള ,ഹസീബുള്ള, ബാരിയാലി, അലി ജാൻ എന്നിവ‍ർ അഫ്​ഗാനിസ്ഥാനിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവരാണ്. നാല് പേരും കലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലുള്ള തൃശൂരിലെ ജോൺ മത്തായി സെൻ്ററിലെ എംബിഎ വിദ്യാർത്ഥികളാണ്. 

അഫ്ഗാനിൽ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടാൻ ആയിരങ്ങൾ ശ്രമിക്കുമ്പോൾ കേരളത്തിലുളള കുറച്ച് അഫ്ഗാൻ വിദ്യാർഥികൾ എങ്ങനെയെങ്കിലും തിരികെ നാട്ടിലെത്താനാണ് ആഗ്രഹിക്കുന്നത്. സഹോദരിമാരുടെ പഠനം മുടങ്ങിയത് ആശങ്കപ്പെടുത്തുമ്പോഴും നിലവിൽ നാട്ടിൽ സ്ഥിതി ശാന്തമെന്നാണ് തൃശൂരിലെ കുറച്ച് അഫ്ഗാൻ വിദ്യാർഥികളുടെ ധാരണ.

നജീബുള്ള ,ഹസീബുള്ള, ബാരിയാലി, അലി ജാൻ എന്നിവ‍ർ അഫ്​ഗാനിസ്ഥാനിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവരാണ്. നാല് പേരും കലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലുള്ള തൃശൂരിലെ ജോൺ മത്തായി സെൻ്ററിലെ എംബിഎ വിദ്യാർത്ഥികളാണ്. ജൂലായിൽ നാട്ടിൽ നിന്നെത്തിയതാണ്. ഇപ്പോൾ താലിബാൻ ഭരണത്തിലുള്ള നാട്ടിലെ വിവരങ്ങൾ അറിയുമ്പോൾ ഉള്ളിൽ തീയാണ്.

ഇപ്പേൾ അഴ്ഘാനിസ്ഥാൻ സാധാരണ നിലയിലേക്ക് വരികയാണെന്ന് ഇവർ പറയുന്നു. എന്നാൽ ഇത് എത്ര കാലത്തേക്കെന്ന ആശങ്കയുണ്ട്. നാട്ടിലേക്ക് പോകാൻ ഇവ‍ർക്ക് ആഗ്രഹമുണ്ടെങ്കിലും പഠനം പൂർത്തിയാക്കാതെ വരേണ്ടെന്നാണ് വീട്ടുകാരുടെ നിർദേശം. 

 

"

click me!