ഹൈറേഞ്ചുകാര്‍ക്ക് അന്യമായ കഥകളിയില്‍ ആദ്യ മത്സരത്തില്‍ തന്നെ നേട്ടവുമായി കല്ലാറിലെ വിദ്യാര്‍ത്ഥിനികള്‍

Published : Jan 06, 2023, 12:05 PM IST
ഹൈറേഞ്ചുകാര്‍ക്ക് അന്യമായ കഥകളിയില്‍ ആദ്യ മത്സരത്തില്‍ തന്നെ നേട്ടവുമായി കല്ലാറിലെ വിദ്യാര്‍ത്ഥിനികള്‍

Synopsis

ജില്ലയില്‍ നിന്നും ആദ്യമായാണ് ഒരു സംഘം കഥകളി വിഭാഗത്തില്‍ സംസ്ഥാന കലോത്സവത്തില്‍ മത്സരിക്കുന്നത്.

നെടുങ്കണ്ടം : ഹൈറേഞ്ചുകാര്‍ക്ക് എന്നും അന്യം നിന്നിട്ടുള്ള കലാരൂപമായ കഥകളിയില്‍ സംസ്ഥാന കലോത്സവത്തില്‍ മികവ് തെളിച്ച് കല്ലാര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍. കോഴിക്കോട് നടക്കുന്ന സംസ്ഥാന കലോത്സവത്തിലാണ് ഹൈസ്കൂള്‍ വിഭാഗത്തില്‍ എ ഗ്രേഡ് അഭിമാനനേട്ടം കൊയ്തത്. ഇടുക്കി ജില്ലയെ പ്രതിനിധികരിച്ച് അലീന ബിജു, കെ.എ അനുപ്രിയ, എച്ച് ധനലക്ഷമി എന്നിവരാണ് കഥകളി  ഗ്രൂപ്പ് വിഭാഗത്തില്‍ മത്സരിച്ചത്. 

ജില്ലയില്‍ നിന്നും ആദ്യമായാണ് ഒരു സംഘം കഥകളി വിഭാഗത്തില്‍ സംസ്ഥാന കലോത്സവത്തില്‍ മത്സരിക്കുന്നത്. കലോത്സവത്തില്‍ 13 ടീമുകളാണ് ഈ വിഭാഗത്തില്‍ മത്സരത്തിനെത്തിയത്. ഇതില്‍ ഇടുക്കി ജില്ലയ്ക്കായി മത്സരിച്ച കല്ലാര്‍ സ്‌കൂള്‍ അടക്കം ആറ് ടീമുകള്‍ക്ക് എ ഗ്രേഡ് ലഭിച്ചു. കോഴിക്കോട് സ്വദേശിയായ അരവിന്ദ് കലാമണ്ഡലം എന്ന ഗുരുവിന്റെ ശിക്ഷണത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി നെടുങ്കണ്ടത്ത് പരിശീലനം നേടി വരികയാണ് ഈ വിദ്യാര്‍ത്ഥികള്‍. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സർജിക്കൽ ബ്ലേഡ് ബാൻഡേജിനുള്ളിൽ വെച്ച് കെട്ടി; പമ്പയിലെ ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഗുരുതര അനാസ്ഥയെന്ന് പരാതി
വീട് കയറി പ്രചരണം നടത്തുന്നവർ ശ്രദ്ധിക്കണം! പെരുമാറ്റച്ചട്ടം പുറത്തിറക്കി സിപിഎം;'തർക്കിക്കാൻ നിൽക്കരുത്, ജനങ്ങൾ പറയുമ്പോൾ ഇടക്ക് കയറി സംസാരിക്കരുത്'