`പരീക്ഷയെഴുതാൻ അനുവദിക്കണമെന്ന കോടതി ഉത്തരവ് സർവകലാശാല പാലിച്ചില്ല'; കോടതിലക്ഷ്യ ഹർജിയുമായി കാലടി സർവകലാശാലയിലെ വിദ്യാർത്ഥികൾ ഹൈക്കോടതിയിലേക്ക്

Published : Nov 01, 2026, 12:34 PM IST
kalady university

Synopsis

കോടതിലക്ഷ്യ ഹർജിയുമായി കാലടി സർവകലാശാലയിലെ വിദ്യാർത്ഥികൾ ഹൈക്കോടതിയിലേക്ക്. സസ്പെൻഷനിലായ വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന കോടതി ഉത്തരവ് സർവകലാശാല പാലിക്കാത്തതിനാലാണ് 16 വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിക്കുന്നത്.

കൊച്ചി: കോടതിലക്ഷ്യ ഹർജിയുമായി കാലടി സർവകലാശാലയിലെ വിദ്യാർത്ഥികൾ ഹൈക്കോടതിയിലേക്ക്. സസ്പെൻഷനിലായ വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന കോടതി ഉത്തരവ് സർവകലാശാല പാലിക്കാത്തതിനാലാണ് 16 വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിക്കുന്നത്. വിദ്യാർത്ഥികളുടെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് സർവകലാശാലയാണെന്നും സർക്കാർ ഇടപെടേണ്ടതില്ലെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആവർത്തിച്ചു.

കാലടി സർവകലാശാലയിലെ 16 വിദ്യാർത്ഥികളാണ് സമരം ചെയ്തതിന്‍റെ പേരിൽ 60 ദിവസത്തിലധികമായി സസ്പെൻഷനിൽ തുടരുന്നത്. പരീക്ഷ രജിസ്റ്റർ ചെയ്യേണ്ട വെബ്സൈറ്റ് തുറന്നു നൽകണമെന്നും പരീക്ഷാ ഫീസ് സ്വീകരിച്ച് വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്നുമായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇന്നലെയാണ് ഹൈക്കോടതി അതിന് അനുവദിച്ച സമയം. എന്നാൽ, സൈറ്റ് തുറന്നു നൽകാത്തതിനാൽ വിദ്യാർത്ഥികൾക്ക് രജിസ്റ്റർ ചെയ്യാനായിട്ടില്ല. ഈ സാഹചര്യത്തിലാണ് സർവകലാശാല വൈസ് ചാൻസിലർക്കും രജിസ്ട്രാർക്കും എതിരെ കോടതിയലക്ഷ്യ നടപടികളുമായി വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിക്കുന്നത്. തുടർ നടപടി ആവശ്യപ്പെട്ട് കാലടി പൊലീസിലും പരാതി നൽകി. അതേസമയം, വിദ്യാർത്ഥികൾക്കെതിരായ നടപടികളിൽ സർവകലാശാലയാണ് തീരുമാനമെടുക്കേണ്ടതെന്നും സർക്കാർ ഇടപെടേണ്ടതില്ലെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ ആവർത്തിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുണ്ടക്കയത്ത് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടം മനഃപൂർവം ഉണ്ടാക്കിയതെന്ന് പൊലീസ്
ചേരാനല്ലൂർ അപകടം: തെളിവ് നശിപ്പിച്ചു; ജഡ്ജിക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി ജയബാലകൃഷ്ണന്റെ കുടുംബം