
പാലക്കാട്: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അപ്പീൽ അനുവദിക്കുന്നതിൽ വിവേചനമെന്ന് വിദ്യാർത്ഥികൾ. ആലത്തൂർ ഗുരുകുലം സ്കൂളിലെ വിദ്യാർത്ഥികളാണ് വിദ്യാഭ്യാസ വകുപ്പിനെതിരെ ആരോപണം ഉന്നയിച്ചത്.
പാലക്കാട് ജില്ലയിൽ നിന്ന് ഇത്തവണത്തെ അപ്പീൽ അപേക്ഷകൾ 180 എണ്ണമാണുള്ളത്. സംസ്ഥാന തലത്തിലേക്ക് അപ്പീൽ വഴി യോഗ്യത കിട്ടിയത് 18 പേർക്ക് മാത്രമാണ്. ഒരു ജില്ലയില്‍ നിന്ന് പത്തുശതമാനം അപ്പീലേ അനുവദിക്കൂ എന്ന വിദ്യാഭ്യാസ വകുപ്പിന്‍റെ നയം മൂലമാണ് ഇത്. എന്നാല്‍ ഈ ശാഠ്യം എന്തിനെന്നാണ് വിദ്യാർത്ഥികൾ ചോദിക്കുന്നത്. ചില ജില്ലകളിൽ പത്ത് ശതമാനത്തിൽ കൂടുതൽ അപ്പീൽ അനുവദിച്ചെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.
എന്നാല്‍ പരാതികൾ ഒഴിവാക്കാൻ മികച്ച വിധികർത്താക്കളെയാണ് നിയമിച്ചതെന്നും എല്ലാ അപ്പീലും അനവദിക്കാനാകില്ലെന്നും വിദ്യാഭ്യാസ വകുപ്പ്. മത്സരങ്ങളുടെ സമയക്രമം പാലിക്കൽ പ്രധാനമെന്നുമാണ് വിദ്യാഭ്യാസ വകുപ്പ് വിശദീകരിക്കുന്നത്. എന്നാൽ ഇതിനേയും വിദ്യാർത്ഥികൾ എതിർത്തു.
യോഗ്യതയുണ്ടായിട്ടും അപ്പീൽ അനുവദിക്കാത്തത് കുട്ടികളുടെ കഴിവിനെ വെല്ലുവിളിക്കുന്നതിന് തുല്യമെന്ന് വിദ്യാർത്ഥികൾ വിമർശിച്ചു.
അതേസമയം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന ജില്ലയ്ക്കുള്ള സ്വർണക്കപ്പ് ഇന്ന് കോഴിക്കോട് എത്തും. പാലക്കാട് നിന്നും ഘോഷയാത്രയായി കൊണ്ടുവരുന്ന സ്വർണക്കപ്പ് രാമനാട്ടുകരയിൽ വച്ച് സംഘാടക സമിതി ചെയർമാൻ തോട്ടത്തിൽ രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം ഏറ്റുവാങ്ങും. സ്വർണ്ണക്കപ്പുമായുള്ള ഘോഷയാത്ര വിവിധ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച്മൂന്നുമണിയോടെ മുതലക്കുളം മൈതാനത്ത് എത്തും.ഇവിടെ വെച്ച് സ്വർണ്ണക്കപ്പ് മന്ത്രിമാരായ പി എ മുഹമ്മദ് റിയാസും, വി ശിവൻകുട്ടിയും ചേർന്ന്ഏറ്റുവാങ്ങും. പിന്നീട് തുറന്ന ജീപ്പിൽ മാനാഞ്ചിറ ചുറ്റും. നാലുമണി മുതൽ ആറുമണി വരെ സ്വർണ്ണക്കപ്പ് മാനാഞ്ചിറ സ്ക്വയറിൽ പ്രദർശിപ്പിക്കും