മാനേജർ ക്ലാസില്‍ കയറി കുട്ടികളെ ചീത്തവിളിച്ചു; കാരക്കോണത്ത് പ്രധാനാധ്യാപകനെ ഉപരോധിച്ച് വിദ്യാർത്ഥികൾ

By Web TeamFirst Published Jan 27, 2020, 11:17 AM IST
Highlights

മുമ്പ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ ജാതി പറഞ്ഞു അധിക്ഷേപ്പിച്ചതിനും മുട്ടിന്മേൽ നിർത്തിയതിനും മാനേജർക്കും ഭർത്താവിനും എതിരെ നേരത്തെ  കേസെടുത്തിരുന്നു.

തിരുവനന്തപുരം: കാരക്കോണം പരമുപ്പിള്ള മെമ്മോറിയൽ ഹൈസ്കൂൾ പ്രധാനാധ്യാപികയെ വിദ്യാർത്ഥികൾ ഉപരോധിക്കുന്നു. സ്കൂൾ മാനേജർ ക്ലാസ്സിൽ കയറി കുട്ടികളെ ചീത്തവിളിച്ചെന്ന് ആരോപിച്ചാണ് ഉപരോധം. മുമ്പ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ ജാതി പറഞ്ഞ് അധിക്ഷേപ്പിച്ചതിനും മുട്ടിന്മേൽ നിർത്തിയതിനും മാനേജർക്കും ഭർത്താവിനും എതിരെ നേരത്തെ  കേസെടുത്തിരുന്നു. സ്കൂൾ മാനേജർ ജ്യോതിഷ്‌മതിക്കും ഭർത്താവ് വിജയകുമാറിനും എതിരെയായിരുന്നു കേസ്. മുടി വെട്ടാത്തതിന് ദളിത് വിദ്യാർത്ഥിയെ സ്കൂൾ മാനേജർ അധിക്ഷേപിച്ചതിനും മര്‍ദ്ദിച്ചതിനുമായിരുന്നു കേസെടുത്തിരുന്നത്. മാനേജരും ഭർത്താവും വിദ്യാർഥികളെ നിരന്തരം അധിക്ഷേപിക്കുന്നുവെന്ന് അന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കിയിരുന്നു.

 

click me!