
തിരുവനന്തപുരം: കെപിസിസി പട്ടികയെ ചൊല്ലി മുല്ലപ്പള്ളി മുരളീധരൻ വാക് പോര് തുടരുകയാണ്. ഭാരവാഹി പട്ടികയിൽ അനര്‍ഹര്‍ കടന്നുകൂടിയതിനെതിരെ കടുത്ത വിമര്‍ശനമാണ് പരിഹാസ രൂപേണയെങ്കിലും കെ മുരളീധരൻ കഴിഞ്ഞ ദിവസങ്ങളിൽ ഉന്നയിച്ചത്. മോഹൻ ശങ്കറും സോനയും അടക്കമുള്ളവര്‍ എങ്ങനെ ലിസ്റ്റിൽ ഇടം നേടിയെന്ന് പരസ്യമായി സംശയമുന്നയിച്ച കെ മുരളീധരനുള്ള മറുപടി മുല്ലപ്പള്ളി കെപിസിസി ഭാരവാഹിയോഗത്തിന്‍റെ ആമുഖ പ്രസംഗത്തിൽ തന്നെ നൽകി. അര്‍ഹരായവര്‍ മാത്രമാണ് ഭാരവാഹി പട്ടികയിൽ ഉള്ളതെന്ന് പറഞ്ഞ മുല്ലപ്പള്ളി തെരഞ്ഞെടുക്കപ്പെട്ടവരെല്ലാം അവരവരുടേതായ മേഖലകളിൽ ഉത്തരവാദിത്തവും മികവും കാഴ്ച വച്ചവരാണെന്നും കൂട്ടിച്ചേര്‍ത്തു.
പുതിയ ഭാരവാഹികളുടെ ആദ്യ യോഗമാണ് തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് വിളിച്ച് ചേര്‍ത്തത്. ഭാരവാഹികൾക്ക് ചുമുതല കൈമാറുന്നതിന് ഒപ്പം പൗരത്വ പ്രതിഷേധത്തിലടക്കം തുടര്‍ സമരങ്ങളെ കുറിച്ചുള്ള ആലോചനകളും ചര്‍ച്ചയാകും. മുൻ കെപിസിസി അധ്യക്ഷൻ കെ മുരളീധരൻ അടക്കമുള്ളവരെ യോഗത്തിലേക്ക് വിളിച്ചിട്ടില്ല. ജനപ്രതിനിധികളും പങ്കെടുക്കുന്നില്ല.
എകെ ആന്‍റണി. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം നടത്തുന്നത്. കെപിസിസി ഭാരവാഹി യോഗത്തിലേക്ക് വിളിക്കാത്തത് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ വിവേചനാധികാരമാണെന്നും അത് ചോദ്യം ചെയ്യുന്നില്ലെന്നുമായിരുന്നു കെ മുരളീധരന്‍റെ മറുപടി .
തുടര്‍ന്ന് വായിക്കാം: മനുഷ്യമഹാശൃംഖലയിൽ യുഡിഎഫ് അണികൾ; നേതൃത്വം ഗൗരവത്തോടെ കാണണമെന്ന് കെ മുരളീധരൻ...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam