മുക്കം കെഎംസിടി പോളി ടെക്നിക് കോളജിൽ വിദ്യാർഥി സമരം; പ്രിൻസിപ്പലിനെയും അധ്യാപകരെയും പൂട്ടിയിട്ടു

By Web TeamFirst Published Apr 12, 2022, 11:11 AM IST
Highlights

ശമ്പളം നൽകാത്തതിനാൽ അധ്യാപകർ നടത്തിയ സമരത്തിനെ തുടർന്ന് പരീക്ഷയെഴുതാൻ അവസരം നഷ്ടപ്പെട്ട 600 വിദ്യാർഥികൾ കഴിഞ്ഞ ദിവസം ഫലം വന്നപ്പോൾ തോറ്റിരുന്നു.ഇതിൽ പ്രതിഷേധിച്ചാണ് സമരം

കോഴിക്കോട്: മുക്കം(mukkam) കെ എം സി ടി പോളി ടെക്നിക് കോളജിൽ (kmct polytechnic college)വിദ്യാർഥി സമരം(students strike). വിദ്യാർഥികൾ പ്രിൻസിപ്പലിനെയും അധ്യാപകരെയും ഓഫീസുകളിൽ പൂട്ടിയിട്ടു. ശമ്പളം നൽകാത്തതിനാൽ അധ്യാപകർ നടത്തിയ സമരത്തിനെ തുടർന്ന് പരീക്ഷയെഴുതാൻ അവസരം നഷ്ടപ്പെട്ട 600 വിദ്യാർഥികൾ കഴിഞ്ഞ ദിവസം ഫലം വന്നപ്പോൾ തോറ്റിരുന്നു.ഇതിൽ പ്രതിഷേധിച്ചാണ് സമരം. ഒന്നാം വർഷ വിദ്യാർഥികളുടെ രണ്ടാം സെമസ്റ്റർ ഇംഗ്ലീഷ് പരീക്ഷയാണ് അധ്യാപകരുടെ സമരത്തെ തുടർന്ന് എഴുതാനാകാതെ പോയത്

യുക്രെയ്നിൽ നിന്നെത്തിയ എൻജിനീയറിംഗ് വിദ്യാർഥികൾക്ക് ആശ്വാസം; ഒഴിവുള്ള സീറ്റിൽ അഡ്മിഷൻ നൽകണമെന്ന് എഐസിടിഇ 

ദില്ലി: യുക്രെയ്നിൽ നിന്ന് യുദ്ധത്തെ തുടർന്ന് മടങ്ങിയെത്തിയ എൻജിനീയറിംഗ് വിദ്യാർഥികൾക്ക് ആശ്വാസം. സ‌ർവ്വകലാശാലകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് വിദ്യാ‌‌ർത്ഥികളെ പരി​ഗണിക്കണമെന്ന് എഐസിടിഇ നി‌ർദ്ദേശം നൽകി. സാങ്കേതിക സർവ്വകലാശാല വിസിമാർക്കും എഐസിടിഇ അംഗീകൃത സ്ഥാപനങ്ങളിലെ തലവൻമാർക്കും ആണ് നിർദേശം നൽകിയത്.

ഏപ്രിൽ 7 ന് ആണ് വിദ്യാ‌ർത്ഥികൾക്ക് പ്രവേശനം നൽകുന്നത് സംബന്ധിച്ച സർക്കുലർ എഐസിടിഇ പുറപ്പെടുവിച്ചത്. ഇരുപതിനായിരത്തോളം വിദ്യാർഥികളാണ് യുക്രെയ്നിൽ നിന്ന് ഇന്ത്യയിൽ തിരിച്ചെത്തിയത്. ഇതിലേറെയും മെഡിക്കൽ വിദ്യാർത്ഥികളാണ്. എന്നാൽ മെഡിക്കൽ വിദ്യാർത്ഥികളുടെ പ്രവേശന കാര്യത്തിൽ ഇനിയും തീരുമാനം ഉണ്ടായിട്ടില്ല. 


 

click me!