ഗോഡ്സേയുടെ പ്രസംഗം പൊലീസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്ത എസ്ഐയെ സ്ഥലം മാറ്റി

By Web TeamFirst Published Sep 14, 2021, 10:06 PM IST
Highlights

 ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പൊലീസുകാരുടെ ഗ്രൂപ്പിലാണ് രാധാകൃഷ്ണ പിളള ഗോഡ്സേയുടെ പ്രസംഗം  ഇട്ടത്. 

തിരുവനന്തപുരം: നാഥുറാം വിനായക് ഗോഡ്സേയുടെ പ്രസംഗം വാട്ട്സാപ്പ് ഗ്രൂപ്പില്‍‌ ഷെയര്‍ ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ എസ് ഐ രാധാകൃഷ്ണ പിളളയെ തൃശ്ശൂരിലേക്ക് സ്ഥലംമാറ്റി. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പൊലീസുകാരുടെ ഗ്രൂപ്പിലാണ് രാധാകൃഷ്ണ പിളള ഗോഡ്സേയുടെ പ്രസംഗം  ഇട്ടത്. അബദ്ധം പറ്റിയതാണെന്ന എസ് ഐയുടെ വിശദീകരണത്തെ തുടർന്ന് താക്കീത് ചെയ്തിരുന്നു

മഹാത്മാ ഗാന്ധിയുടെ ഘാതകനായ ഗോഡ്സേയുടെ പ്രസംഗ പരിഭാഷ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന വാട്ട്സാപ്പ് ഗ്രൂപ്പിൽ വന്നതിനെ കുറിച്ച് വകുപ്പ് തലത്തിൽ അന്വേഷണം നടന്നിരുന്നു. അബദ്ധം പറ്റിയതാണെന്ന എസ്ഐയുടെ വിശദീകരണത്തെ തുടർന്ന് ആദ്യം താക്കീത് നല്‍കി. ഇന്നാണ് തൃശ്ശൂരിലേക്ക് സ്ഥലം മാറ്റിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.
 

click me!